കൊരട്ടി: കൊരട്ടിയിലെ ഇ.എസ്.ഐ ഡിസ്പെന്‍സറിയുടെയും ഇ.എസ്.ഐ കോര്പറേഷന് ബ്രാഞ്ച് ഓഫിസിന്റെയും നിര്‍മാണം പുരോഗമിക്കുന്നു. മാർച്ച് മാസത്തോടെ പൂർത്തിയാകുംവിധമാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
തറക്കല്ലിട്ട് 10 വർഷം എത്താറായപ്പോഴാണ് നിർമാണം ആരംഭിച്ചത്. കിന്‍ഫ്ര പാര്‍ക്ക്, ഐ.ടി പാര്‍ക്ക് തുടങ്ങിയ വന്‍കിട സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ മേഖലയായ കൊരട്ടിയില്‍ തൊഴിലാളികൾക്ക് സേവനം ലഭിക്കാൻ ഇ.എസ്.ഐ ഡിസ്പെന്‍സറിക്കും വലിയ ആവശ്യകതയുണ്ട്. 2013ൽ അന്നത്തെ തൊഴില്‍മന്ത്രി കൊടിക്കുന്നില്‍ സുരേഷ് നിര്‍മാണത്തിന് തറക്കല്ലിട്ടത്. 3.31 കോടി രൂപ ചെലവാക്കി രണ്ടുനിലകളിലായി 26.36 ചതരുശ്ര മീറ്ററില്‍ നിര്‍മിക്കുന്നതാണ് ഈ കെട്ടിടം. മൂന്ന് പതിറ്റാണ്ട് മുമ്പാണ് കൊരട്ടിയിലെ കെ.എസ്.ഇ.ബി ഓഫിസിന് സമീപം ഇ.എസ്.ഐ നിര്‍മിക്കാന്‍ സ്ഥലമെടുത്തത്. എന്നാൽ, തറക്കല്ലിട്ടത് 2013ലും. എച്ച്.എൽ.എല്ലിനായിരുന്നു നിർമാണ ചുമതലയെങ്കിലും 10 വർഷത്തോളം കാലം ഒരു പണിയും നടന്നില്ല. ഇ എസ്.ഐ ഡയറക്ടർ ജനറലുമായി അന്നത്തെ എം.പിയായ ഇന്നസെന്റ് സമ്മർദം ചെലുത്തിയിരുന്നു. തുടർന്ന് കേന്ദ്ര പൊതുമരാമത്തിനെ ഏൽപ്പിക്കാൻ ശ്രമം നടന്നു. ഒടുവിൽ 2023ൽ കെട്ടിട നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.