വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ പോത്തന്‍ചിറയില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു. പുലിയിറങ്ങിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയിലായി. വനാതിര്‍ത്തിയോടു ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിരുന്ന പോട്ടക്കാരന്‍ വീട്ടില്‍ ഷീലയുടെ പശുവിനെയാണ് പുലി ആക്രമിച്ചത്. വൈകീട്ട് പശുവിനെ അഴിക്കാനായി എത്തിയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പുലി ആക്രമിക്കുകയായിരുന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തി.
മലയോര ഗ്രാമമായ പോത്തന്‍ചിറയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് പുലിയിറങ്ങി പശുവിനെ കൊന്നത്. ഒരാഴ്ച മുമ്പ് ഇവിടെ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത് നാട്ടുകാര്‍ വനപാലകരെ അറിയിച്ചിരുന്നു. നിരന്തരമായി കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്ന ഇവിടെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.
പഞ്ചായത്തംഗം കെ.ആര്‍. ഔസേഫും വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചില്‍ നിന്നുള്ള വനപാലകരും സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.