പഴയന്നൂർ: പഞ്ചായത്തിൽ ബജറ്റ് അവതരണത്തിനിടയിൽ പ്രസിഡന്റും പ്രതിപക്ഷാംഗങ്ങളും തമ്മിൽ വാക്കേറ്റം. ഒടുവിൽ പ്രതിപക്ഷം ബജറ്റ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ബജറ്റ് അവതരണത്തിനുശേഷം ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പ്രതികരണത്തിന് മറുപടി പറയാനായി പ്രസിഡന്റ് പി.കെ. മുരളീധരൻ എണീറ്റപ്പോഴാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്.
മറുപടിയിൽ വ്യക്തിപരമായി പരാമർശം നടത്തിയെന്നാരോപിച്ചാണ് പ്രതിപക്ഷ നേതാവ് പി.എ. ബാബുവിന്റെ നേതൃത്വത്തിൽ കെ.എം. അസീസ്, കെ.എ. സുധീഷ്, കെ.എം. ഷക്കീർ, നീതു ഷൈജു, ഡി. സ്വയംപ്രഭ, പ്രേമ ശ്രീധരൻ, രാധിക രാജേഷ് എന്നിവരുൾപ്പെടുന്ന പ്രതിപക്ഷ അംഗങ്ങളാണ് വാക്കൗട്ട് നടത്തിയത്. 45.88 കോടി ചെലവും 38.24 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് രമ്യ വിനീത് അവതരിപ്പിച്ചത്. സൗഭാഗ്യവതി, കെ.എ. ഹംസ, ശ്രീകുമാർ, എ.കെ. ലത തുടങ്ങിയവർ പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.