ഗീത ജയന്‍, മഞ്ജു ജയന്‍

മറ്റത്തൂര്‍ നാലാം വാര്‍ഡില്‍ നാത്തൂന്‍ പോര്

മറ്റത്തൂര്‍: പഞ്ചായത്തിലെ നാലാം വാര്‍ഡായ ഇഞ്ചക്കുണ്ടില്‍ നാത്തൂന്‍ പോര്. എല്‍.ഡി.എഫിലെ മഞ്ജു ജയന്‍, യു.ഡി.എഫിലെ ശാരിക സുമേഷ്, എന്‍.ഡി.എയിലെ ഗീത ജയന്‍ എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരമാണ് ഈ വാര്‍ഡില്‍ അരങ്ങേറുന്നത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ജു ജയ​െൻറ ഭര്‍തൃസഹോദരിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ഗീത ജയന്‍. രണ്ടുതവണ പഞ്ചായത്ത് ഭരണസമിതിയില്‍ അംഗമായിരുന്ന മഞ്ജു 2010-15ല്‍ ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാന്‍ഡിങ്​ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സനായിരുന്നു. മഞ്ജുവി​െൻറ നാത്തൂനായ ഗീത ജയന്‍ തെരഞ്ഞെടുപ്പുരംഗത്ത് പുതുമുഖമാണെങ്കിലും കുടുംബശ്രീ പ്രവര്‍ത്തനത്തിലൂടെ വാര്‍ഡില്‍ സുപരിചിതയാണ്.

കഴിഞ്ഞ തെരഞ്ഞടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി, ഇത്തവണ ഗീത ജയനെ നിര്‍ത്തി വാര്‍ഡ് പിടിച്ചെടുക്കാനുള്ള ശക്തമായ മത്സരത്തിലാണ്. തെരഞ്ഞെടുപ്പ്​ വേദിയില്‍ പോരടിക്കുന്ന മഞ്ജുവും ഗീതയും കുടുംബബന്ധങ്ങളില്‍ നാത്തൂന്‍ പോര് മാറ്റിവെച്ച് തികഞ്ഞ സ്‌നേഹബന്ധം പുലര്‍ത്തവരാണ്. നാത്തൂന്മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി ശാരിക സുമേഷും ഈ വാര്‍ഡില്‍ മത്സരരംഗത്തുണ്ട്.

Tags:    
News Summary - fight against wife of brother in the fourth ward of Matathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.