തൃശൂര്‍: വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട യുവതിയില്‍നിന്ന് ഓണ്‍ലൈന്‍ വഴി അരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിക്ഷേപത്തിന് കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്താണ് ഒല്ലൂര്‍ സ്വദേശിനിയായ യുവതിയില്‍നിന്ന് സംഘം പണം തട്ടിയത്. മലപ്പുറം എടരിക്കോട് ചിതലപ്പാറ സ്വദേശി എടക്കണ്ടന്‍ വീട്ടില്‍ അബ്ദുറഹ്മാന് (25), എടക്കോട് പുതുപറമ്പ് സ്വദേശി കാട്ടികുളങ്ങര വീട്ടില്‍ സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി തടത്തില്‍ വീട്ടില്‍ ജിത്തു കൃഷ്ണന് (24), കാട്ടിപ്പരത്തി കഞ്ഞിപ്പുര സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ റോഷന് റഷീദ് (26) എന്നിവരെയാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്. ‘ഗോള്‍ഡ് മാന്‍ സാച്ചസ്’ എന്ന കമ്പനിയുടെ അധികൃതരാണെന്നും ട്രേഡിങ് ടിപ്സ് നൽകാമെന്നും പറഞ്ഞാണ് പ്രതികള്‍ വാട്സ്ആപ് വഴി യുവതിയുമായി പരിചയപ്പെട്ടത്.
പിന്നീട് ട്രേഡിങ്ങിന്റെ ഭാഗമായി വേറൊരു വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാക്കുകയും ചെയ്തു. തുടര്‍ന്ന് ‘കമ്പനി’യെ വിശ്വസിച്ച് പല ഘട്ടങ്ങളിലായി യുവതി 57,09,620 രൂപ നിക്ഷേപിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ സുധീഷ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ കെ. ശ്രീഹരി, കെ. ജയന്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ വിനു പി. കുര്യാക്കോസ്, എ. ശുഭ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.ബി. അനൂപ്, അഖില്‍ കൃഷ്ണ, ചന്ദ്രപ്രകാശ്, ഒ.ആര്. അഖില്‍, കെ. അനീഷ്, വിനോദ് ശങ്കര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.