തൃശൂർ: തിരൂർ സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ സ്ത്രീയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര സ്വദേശി മൊട്ടക്കാട്ടിൽ തെക്കേതിൽ വീട്ടിൽ ആനി (50), കിള്ളന്നൂർ കേച്ചി റോഡിൽ പായത്ത് പറമ്പിൽ രാമദാസ് (56) എന്നിവരാണ് അറസ്റ്റിലായത്. ബാങ്കിെൻറ മുളങ്കുന്നത്തുകാവ് ശാഖയിലാണ് തട്ടിപ്പ് നടത്തിയത്.
ഒക്ടോബർ ഒന്നിന് 62.5 ഗ്രാം മുക്കുപണ്ടം ജീവനക്കാരെ കബളിപ്പിച്ച് പണയം വെച്ച് രണ്ട് ലക്ഷം കൈക്കലാക്കിയിരുന്നു. ആറിന് 93.9 ഗ്രാം മുക്കുപണ്ടവുമായി വന്ന് മൂന്ന് ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് രാമദാസ് പിടിയിലാവുന്നത്. പണയവസ്തു പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതോടെ പൊലീസിനെ വിവരമറിയിച്ച് അറസ്റ്റ് ചെയ്യിച്ചു.
കൊല്ലം സ്വദേശിനിയായ ആനി മെഡിക്കൽ കോളജിലെത്തി ഇവിടെ ഓട്ടോറിക്ഷ ഡ്രൈവറായ രാമദാസിനെ പരിചയപ്പെട്ട് തട്ടിപ്പിന് പ്രേരിപ്പിക്കുകയായിരുന്നു. അംഗത്വമുള്ളയാൾക്ക് മാത്രമേ സഹകരണ ബാങ്ക് പണയ വായ്പ അനുവദിക്കൂ. രാമദാസ് അംഗമായ ബാങ്കാണ് തിരൂർ സർവിസ് സഹകരണ ബാങ്ക്. രാമദാസിൽനിന്നാണ് ആനിയെ ക്കുറിച്ച് അറിഞ്ഞത്. ഇതോടെ ഒളിവിൽ പോയ ആനിെയ സിറ്റി സൈബർ പൊലീസിെൻറ അന്വേഷണത്തിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.