കൊടകര കൊപ്രക്കളത്തെ ചെണ്ടുമല്ലി തോട്ടം

വീട്ടുമുറ്റത്ത്​ വർണം വിരിയിച്ച്​ ചെണ്ടുമല്ലി ​േതാട്ടം

കൊടകര: വീടിനോടു ചേര്‍ന്ന പറമ്പില്‍ ചെണ്ടുമല്ലിതോട്ടം ഒരുക്കി കോവിഡ് കാലത്തെ സര്‍ഗാത്മകമാക്കി കൊടകര കൊപ്രക്കളത്തെ സഹോദരങ്ങള്‍.തൊടുപറമ്പില്‍ സെബി-നിധിന്‍ സഹോദന്മാരാണ് ചെണ്ടുമല്ലിയും വാടാര്‍മല്ലിയും കൃഷിചെയ്യുന്നത്. ഹൈകോടതിയില്‍ സീനിയര്‍ അസിസ്​റ്റൻറ്​ ആയ സെബി ഒരു കാര്‍ഷിക പ്രസിദ്ധീകരണത്തില്‍ വായിച്ച കുറിപ്പാണ് പൂകൃഷിക്ക് പ്രചോദനമായത്.

അളഗപ്പനഗറിലെ ടെക്സ്‌റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അനിയന്‍ നിധിന്‍ ലോക്ഡൗണ്‍ മൂലം കമ്പനി അടച്ച് ജോലി ഇല്ലാതെ ഇരിക്കുമ്പോഴാണ് സെബിയുടെ ഒപ്പംനിന്ന് സഹായിച്ചത്. അമ്മ മോളിയും സെബിയുടെ ഭാര്യ ജെസ്ലിനും കൂടെനിന്ന് പ്രോത്സാഹനം നല്‍കി. കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന്് ലഭിച്ച തൈകള്‍ ജൈവവളം നല്‍കിയാണ് ഇവര്‍ നട്ടുപരിപാലിച്ചത്.നാനൂറോളം വരുന്ന ചെടികള്‍ ഒരുമിച്ചു പുഷ്പിച്ചതോടെ വീട്ടുപരിസരം പൂന്തോട്ടമായി മാറിയിരിക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT