ആ​ല​പ്പാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​യ​തി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണ ജോ​ർ​ജ് നി​ർ​വ​ഹി​ക്കു​ന്നു

ഇ-ഹെൽത്ത് വഴി ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും -മന്ത്രി വീണ ജോർജ്

അ​ന്തി​ക്കാ​ട്: ഇ-​ഹെ​ൽ​ത്ത് പ​ദ്ധ​തി വ​ഴി ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് രോ​ഗി​ക​ളു​ടെ ചി​കി​ത്സ വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് ല​ഭ്യ​മാ​ക്കി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ആ​രോ​ഗ്യ മേ​ഖ​ല​യെ മാ​റ്റി​യെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്. ആ​ല​പ്പാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​യ​തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ കു​ടും​ബ ഡോ​ക്ട​ർ എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ 1972ൽ ​ആ​ല​പ്പാ​ട് ഹെ​ൽ​ത്ത് സെ​ന്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ലം ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി വി​ല​യ്ക്ക് വാ​ങ്ങി​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ, ചെ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ, മ​റ്റ് ഇ​ട​ത്ത​രം വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ പ്രാ​ധാ​ന്യം ച​രി​ത്ര​ത്തി​ൽ വ​ള​രെ വ​ലു​താ​ണെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.


ആ​ർ​ദ്രം മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം മു​ഖേ​ന 40 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 66 പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യും മൂ​ന്ന് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ശ​ശി ക​രു​മാ​ശ്ശേ​രി അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കി. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സ​ജീ​വ് കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് കെ.​കെ. ശ​ശി​ധ​ര​ൻ, ചാ​ഴൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ​ൻ​ചാ​ർ​ജ് അ​മ്പി​ളി സു​നി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി.​ബി. മാ​യ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​എ​സ്. ന​ജീ​ബ്, സി.​ആ​ർ. ര​മേ​ഷ്, ര​ജ​നി തി​ല​ക​ൻ, സി.​എ​ച്ച്.​സി സൂ​പ്ര​ണ്ട് പി.​എം. മി​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Government will connect health centers through e-health project said veena george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.