മാള: മൂന്ന് റോഡുകൾ ഒരുമിക്കുന്ന ഗുരുതി പാല ജങ്ഷൻ അപകട ഭീഷണിയാവുന്നു. ജങ്ഷനിൽ ട്രാഫിക് നിയന്ത്രണമേർപ്പെടുത്തതാണ് വിനയാവുന്നത്. ചാലക്കുടിയിൽ നിന്ന് അഷ്ടമിച്ചിറയിലേക്കും പാളയംപറമ്പ് അമ്പഴകാട് ഭാഗത്തേക്കും രണ്ട് റോഡുകൾ തിരിഞ്ഞ് പോകുന്ന ജങ്ഷനാണിത്.
സ്കൂളും സ്വകാര്യ ക്ലിനിക്കും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ഉപഭോക്താക്കൾ വാഹനങ്ങൾ ജങ്ഷനിൽ നിർത്തിയിടുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്. മെയിൻ റോഡിലൂടെ വാഹനങ്ങൾ അമിത വേഗതിയിലാണ് പോകുന്നത്. ഇവിടെ ഹമ്പ് നിർമിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യമുണ്ട്.
ജങ്ഷനിൽ ഓട്ടോ, ടാക്സി വാഹനങ്ങൾ നിർത്തിയിടുന്നതും ഗതാഗത തടസ്സത്തിന് കാരണമാണ്. ദിനേനയെന്നോണം ഇവിടെ അപകടങ്ങൾ നടക്കുന്നതായി പരിസരവാസികൾ പറയുന്നു. ഗുരുതിപാല കവലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.