ഗുരുവായൂര്‍: റെയില്‍വേ മേൽപാലത്തിന്റെ അവസാനഘട്ട പണികള്‍ക്കുള്ള ഗര്‍ഡറുകളും അഡ്ജസ്റ്റ്മെന്റ് സ്പാനുകളും തിരുച്ചിറപ്പള്ളിയിലെ ഫാക്ടറിയില്‍നിന്ന് തിങ്കളാഴ്ച ഗുരുവായൂരിലെത്തും.
ശനിയാഴ്ച രാത്രി ഫാക്ടറിയില്‍നിന്ന് ലോറി മാര്‍ഗം പുറപ്പെട്ട് തിങ്കളാഴ്ച ഗുരുവായൂരില്‍ എത്തുമെന്ന് അധികൃതര്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എയെ അറിയിച്ചു. സെപ്റ്റംബറില്‍ പാലം കമീഷന് ചെയ്യാമെന്ന് റെയില്‍വേ ചീഫ് എന്‍ജിനീയര്‍ വി. രാജഗോപാല്‍ എം.എല്‍.എയെ അറിയിച്ചിട്ടുണ്ട്. പാളത്തിന് മുകളിലെ ഭാഗത്ത് സ്ലാബുകള്‍ സ്ഥാപിക്കുന്നതിന്റെയും കൈവരികള്‍ നിര്‍മിക്കുന്നതിന്റെയും കോണ്‍ക്രീറ്റ് സെറ്റ് ആവുന്നതിന് രണ്ടുമാസം വേണ്ടിവരുമെന്നും കത്തില്‍ പറഞ്ഞു. പാളത്തിന് മുകളില്‍ വരുന്ന രണ്ട് സ്പാനുകളൊഴികെയുള്ള ഭാഗത്തെ നിര്‍മാണം നേരത്തേ പൂര്‍ത്തിയായിട്ടുണ്ട്. പാളത്തിന് മുകളിലെ ഭാഗം നിര്‍മിച്ചാല്‍ ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങളെ അഡ്ജസ്റ്റ്മെന്റ് സ്പാന്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.