Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightഗുരുവായൂര്‍ മേൽപാലം:...

ഗുരുവായൂര്‍ മേൽപാലം: ഗര്‍ഡറുകള്‍ നാളെ എത്തും

text_fields
bookmark_border
guruvayoor flyover
cancel

ഗു​രു​വാ​യൂ​ര്‍: റെ​യി​ല്‍വേ മേ​ൽ​പാ​ല​ത്തി​ന്റെ അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ള്‍ക്കു​ള്ള ഗ​ര്‍ഡ​റു​ക​ളും അ​ഡ്ജ​സ്റ്റ്‌​മെ​ന്റ് സ്പാ​നു​ക​ളും തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ ഫാ​ക്ട​റി​യി​ല്‍നി​ന്ന് തി​ങ്ക​ളാ​ഴ്ച ഗു​രു​വാ​യൂ​രി​ലെ​ത്തും.

ശ​നി​യാ​ഴ്ച രാ​ത്രി ഫാ​ക്ട​റി​യി​ല്‍നി​ന്ന് ലോ​റി മാ​ര്‍ഗം പു​റ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച ഗു​രു​വാ​യൂ​രി​ല്‍ എ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ല്‍.​എ​യെ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​റി​ല്‍ പാ​ലം ക​മീ​ഷ​ന്‍ ചെ​യ്യാ​മെ​ന്ന് റെ​യി​ല്‍വേ ചീ​ഫ് എ​ന്‍ജി​നീ​യ​ര്‍ വി. ​രാ​ജ​ഗോ​പാ​ല്‍ എം.​എ​ല്‍.​എ​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​ള​ത്തി​ന് മു​ക​ളി​ലെ ഭാ​ഗ​ത്ത് സ്ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന്റെ​യും കൈ​വ​രി​ക​ള്‍ നി​ര്‍മി​ക്കു​ന്ന​തി​ന്റെ​യും കോ​ണ്‍ക്രീ​റ്റ് സെ​റ്റ് ആ​വു​ന്ന​തി​ന് ര​ണ്ടു​മാ​സം വേ​ണ്ടി​വ​രു​മെ​ന്നും ക​ത്തി​ല്‍ പ​റ​ഞ്ഞു. പാ​ള​ത്തി​ന് മു​ക​ളി​ല്‍ വ​രു​ന്ന ര​ണ്ട് സ്പാ​നു​ക​ളൊ​ഴി​കെ​യു​ള്ള ഭാ​ഗ​ത്തെ നി​ര്‍മാ​ണം നേ​ര​ത്തേ പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്. പാ​ള​ത്തി​ന് മു​ക​ളി​ലെ ഭാ​ഗം നി​ര്‍മി​ച്ചാ​ല്‍ ഇ​പ്പോ​ള്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ ഭാ​ഗ​ങ്ങ​ളെ അ​ഡ്ജ​സ്റ്റ്‌​മെ​ന്റ് സ്പാ​ന്‍ ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guruvayoor flyover
News Summary - Guruvayoor flyover
Next Story