ഗുരുവായൂര്‍: ശനിയാഴ്ച രാത്രി ഇടഞ്ഞോടി ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഭീതി പരത്തിയ കൊമ്പൻ ബലറാമിനെ തെക്കെ നടയിലെ ആനപ്പന്തിയിൽ നിന്ന് മാറ്റാനായില്ല. ആനയുടെ പരാക്രമത്തിനിടെ തുമ്പിക്കൈ തട്ടി പരിക്കേറ്റ ഒന്നാം പാപ്പൻ സുരേഷ് ആശുപത്രിയിലായതിനാലാണ് ആനയെ ആനത്താവളത്തിലേക്ക് കൊണ്ടുപോകാൻ കഴിയാതിരുന്നത്.
പാപ്പാൻ ഞായറാഴ്ച വൈകീട്ട് ആശുപത്രി വിട്ടു. 22 വര്‍ഷമായി ഒന്നാം പാപ്പനായ സുരേഷിനെ മാത്രമാണ് ബല്‍റാം അനുസരിക്കുക. രണ്ടാഴ്ച മുമ്പാണ് ഈ കൊമ്പനെ മദപ്പാടിൽ നിന്നഴിച്ചത്. ശനിയാഴ്ച രാത്രി ഇടഞ്ഞോടിയ ആന പാപ്പാന്മാരുടെ വിശ്രമ കേന്ദ്രം തകർത്തിരുന്നു.
ചെറിയ മരങ്ങളും കുത്തിമറിച്ചു. ആനയുടെ ദേഹത്തും ചെറിയ മുറിവുകളുണ്ടായിട്ടുണ്ട്. പരാക്രമം കാണിച്ച ആനയെ ഒരു മണിക്കൂറിന് ശേഷം രാത്രി 11.15ഓടെയാണ് തളച്ചത്. ക്ഷേത്രനടയിലെ ഭക്തർ ഒഴിഞ്ഞ ശേഷം ഞായറാഴ്ച അർധരാത്രിയോടെ ആനയെ ആനത്താവളത്തിലേക്ക് കൊണ്ടുപോകാനും അധികൃതർ ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.