ഗുരുവായൂര്‍: തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി ശിവപാലനും ഭാര്യ ഉഷയും ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രനടയിൽ കണ്ണനെ സാക്ഷിയാക്കി മാല ചാർത്തി. ഞായറാഴ്ച ഇവരുടെ ഇളയമകൾ സ്വാതിയും മലപ്പുറം സ്വദേശി ജയകൃഷ്ണനുമായുള്ള വിവാഹം നടക്കും. 1988ൽ വിവാഹിതരായ ശിവപാലനും ഉഷയും ഒരു അപകടത്തെ തുടർന്ന് നേർന്ന വഴിപാടായിരുന്നു ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ച് മാല ചാർത്താം എന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു വീഴ്ചയെ തുടർന്ന് ശിവപാലെൻറ കാലിന് പരിക്കേറ്റത്. ചികിത്സയിൽ കഴിയുമ്പോൾ താനും ഭാര്യയും ഗുരുവായൂർ ക്ഷേത്രനടയിലെത്തി കല്യാണ മണ്ഡപത്തിൽ കയറി മാല ചാർത്താം എന്ന് നേർന്നിരുന്നു. ഈ പ്രാർഥനയുടെ ഭാഗമായാണ് ശനിയാഴ്ച വിവാഹ ചടങ്ങുകളോടെ കോയ്മയുടെ സാന്നിധ്യത്തിൽ മംഗളവാദ്യ അകമ്പടിയോടെ മാല ചാർത്തിയത്. ഞായറാഴ്ച രാവിലെ 11.30ന് ഇവരുടെ ഇളയ മകള്‍ സ്വാതിയുടെ വിവാഹം ഗുരുവായൂർ സന്നിധിയിലെ മണ്ഡപത്തിൽ തന്നെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.