തൃശൂർ: ഐ.എന്‍.എല്‍ സംസ്ഥാന നേതൃത്വത്തേയും കൗണ്‍സിലിനെയും പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് ജില്ല ഭാരവാഹികളായ മുഹമ്മദ് ചാക്കുടി, അൻവർ ചാപ്പാറ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രഫ. എ.പി. അബ്ദുൽ വഹാബ് നേതൃത്വം നൽകുന്ന സംസ്ഥാന കമ്മിറ്റിക്കാണ് പിന്തുണയെന്നും അവർ അറിയിച്ചു. ദേശീയ സെക്രട്ടറിയായ മന്ത്രി അഹമ്മദ് ദേവർകോവിൽ വിമത ഗ്രൂപ്പിന് അടിമപ്പെട്ട് പ്രവർത്തിക്കുകയാണ്. പ്രാദേശിക കമ്മിറ്റിയിൽ അടക്കം അഗംത്വ പ്രചാരണത്തിന് നേതൃത്വം നൽകി നേരത്തെയുള്ള സമവായ തീരുമാനത്തിന് എതിരായ പ്രവർത്തനങ്ങളുമായാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്.
ദേശീയ നേതൃത്വത്തിന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്ക് സംസ്ഥാന കമ്മിറ്റി നിന്ന് കൊടുക്കരുത്. ഇരു വിഭാഗങ്ങളും മധ്യസ്ഥരുടെ സാന്നിധ്യത്തിൽ ചേർന്നെടുത്ത സമവായ തീരുമാനങ്ങൾ നടപ്പാക്കാൻ തയാറാവാതെ ഒരു വിഭാഗം ബോധപൂർവം മാറി നിൽക്കുകയാണ്.
ഏകപക്ഷീയമായ തീരുമാനങ്ങൾ ദേശീയ നേതൃത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഇത് പ്രതിഷേധാർഹമാണ്. പാർട്ടിയുടെ മുഴുവൻ പ്രവർത്തകരും ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളിക്കളയുമെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സാബു സുൽത്താൻ, അഷറഫ് ഉഴുവത്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.