തൃശൂർ: പള്ളികൾ കുഴിച്ചാൽ അമ്പലം കാണുമെങ്കിൽ അമ്പലങ്ങൾ കുഴിച്ചാൽ ബുദ്ധവിഹാരങ്ങൾ കണ്ടെത്താനാകുമെന്ന് നടൻ പ്രകാശ് രാജ്. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സാർവദേശീയ സാഹിത്യോത്സവത്തിൽ ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളെയും നീതിന്യായ വ്യവസ്ഥയെയും വിശ്വസിക്കാനാകാത്ത കാലം വന്നിരിക്കുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു. മണിപ്പൂരും ഫലസ്തീനും നമ്മെ വേദനിപ്പിക്കാതായിരിക്കുന്നു. അനീതി ശീലമായി. ഇന്ത്യയിലെ സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള വലതുപക്ഷ ചിന്തയോട് വാദിച്ചുനില്ക്കേണ്ടതില്ല. അതിനെ തള്ളിത്താഴെയിടുക എന്നത് മാത്രമാണ് പരിഹാരം. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്.
നിശ്ശബ്ദരായവര്‍ക്ക് ചരിത്രം മാപ്പുതരില്ല. ഈ കാലഘട്ടം അവശേഷിപ്പിച്ച മുറിവുകള്‍ ആഴത്തിലുള്ളതാവാം. അവ ഉണങ്ങാന്‍ പ്രയാസമുണ്ടാകാം. തുടര്‍ച്ചയായി, അക്ഷീണം അനീതിയെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുകയാണ് പ്രതിവിധിയെന്നും അദ്ദേഹം പറഞ്ഞു.
കലക്ക് പകരം പ്രൊപഗണ്ടയാണ് ഇന്ന് നിലനിൽക്കുന്നത്. സാഹിത്യകാരനും സാഹിത്യകാരനായി ആരോപിക്കപ്പെടുന്നവരുമുണ്ട്. അവരെ തിരിച്ചറിയണം. പ്രൊപഗണ്ട സിനിമയായ കശ്മീർ ഫയൽസിന് ദേശീയ അവാർഡ് കിട്ടുന്നതും ജയ് ഭീമിന് ദേശീയ അവാർഡ് കിട്ടാത്തതും അതുകൊണ്ടാണ്.
സിനിമ താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ തെറ്റ് പറയാനാവില്ല. അവർ രാഷ്ട്രീയത്തിൽ ഇറങ്ങിയ ശേഷം വിലയിരുത്താമല്ലോ. എന്നാൽ, മികച്ച നടനായ മോദിയുള്ളപ്പോൾ സിനിമ നടൻമാർക്ക് വലിയ റോളില്ലെന്നും പ്രകാശ് രാജ് പരിഹസിച്ചു.
സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസം നാല് വേദികളിലായി 20 സെഷനുകൾ അരങ്ങേറി.
അശോക് വാജ്പേയ്, കെ. സച്ചിദാനന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ടി. പത്മനാഭൻ, പി.എൻ. ഗോപീകൃഷ്ണൻ, ഫ്രഞ്ച് സാഹിത്യകാരൻ ഫ്രാൻസിസ് കോമ്പസ്, കന്നട എഴുത്തുകാരൻ വിവേക് ഷാൻബാഗ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. സാഹിത്യോത്സവം ഫെബ്രുവരി മൂന്നിന് സമാപിക്കും.
തൃശൂർ: മലയാളം വിജ്ഞാനഭാഷ തന്നെയാണെന്നും അതിനെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും സാർവദേശീയ സാഹിത്യോത്സവത്തില്‍ ‘മലയാളം വിജ്ഞാനഭാഷയോ?’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പ്രാചീനകാലത്തെ ഇന്ത്യയില്‍ ശാസ്ത്രം പ്രചരിച്ചത് പ്രാദേശിക ഭാഷകളിലായിരുന്നുവെന്നും ഇംഗ്ലീഷുകാരുടെ അധിനിവേശത്തോടെ കടന്നുവന്ന ഇംഗ്ലീഷ് ഭാഷയുടെ മേധാവിത്തം സ്വാതന്ത്ര്യാനന്തരവും തുടരുകയാണെന്നും അധ്യക്ഷൻ കെ. സേതുരാമന് പറഞ്ഞു.
പ്രാദേശിക ഭാഷയായ ഹീബ്രുവില്‍ പഠിപ്പിക്കുന്ന ഇസ്രയേലിലെ സർവകലാശാലകളേക്കാള്‍ താഴെയാണ് ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന ഇന്ത്യന്‍ സർവകലാശാലകളുടെ നിലവാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്രവുമായി ബന്ധപ്പെട്ട പല വാക്കുകള്‍ക്കും തത്തുല്യ മലയാള വാക്കുകള്‍ ഇല്ലെന്നതാണ് പ്രശ്നം. പുതിയ വാക്കുകള്‍ കണ്ടെത്തേണ്ടത് ആവശ്യമാണ്. മലയാളത്തില്‍ ശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവസരം ഉണ്ടാകേണ്ടതുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശാസ്ത്രവും കലയും സാഹിത്യവും ഒരുപോലെ കൈകോര്‍ക്കണം.
ശാസ്ത്രസാങ്കേതിക പദാവലി സൃഷ്ടിക്കാന്‍ ഈ മേഖലയിലെ അക്കാദമിക് സ്ഥാപനങ്ങള്‍ ശ്രമിക്കണം. വിജ്ഞാനത്തെ വിവര്‍ത്തനം ചെയ്യുകയല്ല നിര്‍മിക്കുകയാണ് ചെയ്യേണ്ടത്. വിജ്ഞാനം നിര്‍മിക്കാൻ ഭാഷയെ നയിക്കാന്‍ നാം ശ്രമിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
പ്രസാദ് അലക്സ്, എതിരന്‍ കതിരവന്‍, പി.കെ. പോക്കര്, സി.എസ്. മീനാക്ഷി, സീമ ശ്രീലയം, ജീവന് ജോബ് തോമസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
തൃശൂർ: കോര്‍പറേറ്റുകളെ കലയും സംസ്കാരവും ഏൽപിക്കുന്ന അവസ്ഥയാണ് ഇന്ന് നാട്ടിലുള്ളതെന്ന് സി.എസ്. വെങ്കിടേശ്വരനുമായി നടത്തിയ സംവാദത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. സാമൂഹികജീവിതം എത്ര ഭംഗിയായി ചമയ്ക്കുന്നു എന്നതിലാണ് സംവിധായകന്റെ പ്രതിഭയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഴുത്തുകാരെക്കൂടി വിശ്വാസത്തിലെടുത്താണ് സാഹിത്യകൃതികൾ സിനിമയാക്കിയിട്ടുള്ളത്. തുടക്കത്തില്‍ എതിര്‍ത്ത എഴുത്തുകാര്‍പോലും അവരുടെ കൃതി സിനിമയായിക്കണ്ടശേഷം അഭിനന്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിസ് കൂംസ്, വിവേക് ഷാൻ ബാഗ്, രാജ് നായര്‍ എന്നിവരുടെ സംഭാഷണ സെഷനുകള്‍, ജനാധിപത്യവും സ്ത്രീപ്രതിനിധാനവും എന്ന വിഷയത്തിലെ പാനല്‍ചര്‍ച്ച, ജനാധിപത്യവും മതരാഷ്ട്രവാദവും, മൈത്രിയുടെ ഭാഷ്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ പി.എന്‍. ഗോപീകൃഷ്ണനും സുനില്‍ പി. ഇളയിടവും നടത്തിയ പ്രഭാഷണങ്ങള്‍ എന്നിങ്ങനെ നാലുവേദികളിലായി 20 സെഷനുകളാണ് സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസം നടന്നത്. കേരള കലാമണ്ഡലത്തിന്റെ സഹകരണത്തോടെ വൈകുന്നേരം ഏഴു മണിക്ക് കഥകളി അവതരണവുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.