ഇരിങ്ങാലക്കുട: ബി.ജെ.പിയില്‍നിന്ന് ഇരുപതോളം പ്രവര്‍ത്തകരുമായി സി.പി.ഐയിലേക്ക് മാറി പ്രവര്‍ത്തിച്ച രാഷ്ട്രീയ വിരോധത്താല്‍ യുവാവിനെ ആക്രമിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ട് പ്രതികളെ കഠിനതടവിന് ശിക്ഷിച്ചു.
വലപ്പാട് ബീച്ച് കടുവങ്ങശ്ശേരി വീട്ടില്‍ വിഷ്ണു കെ. ഹരി (30), വലപ്പാട് ബിച്ച് പോണാത്ത് വീട്ടില്‍ വിനയപ്രസാദ് (30) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജ് ടി.ബി. ഫസീല 10 വര്‍ഷം കഠിനതടവിനും 50,000 രൂപവീതം പിഴയൊടുക്കാനും പിഴ തുകയില്‍നിന്ന് ഒരുലക്ഷം രൂപ പരിക്കേറ്റ വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കാനും ശിക്ഷ വിധിച്ചത്.
2016 ജുനുവരി ഒന്നിന് ന്യൂയര്‍ ആഘോഷം കഴിഞ്ഞ് ബീച്ചില്‍നിന്ന് വീട്ടിലേക്ക് വന്നിരുന്ന വലപ്പാട് ബീച്ച് വളവത്ത് വീട്ടില്‍ സാഗിനെ പുലര്‍ച്ചെ 1.30ന് വലപ്പാട് ബീച്ച് നിലാവ് നഗര്‍ ജങ്ഷനില്‍ വടിവാളുകൊണ്ട് ഇടതുകൈമുട്ടില്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
കേസില്‍ പ്രോസിക്യുഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി, യാക്കൂബ് സുല്‍ഫിക്കര്‍, മുസഫര്‍ അഹമ്മദ് എന്നിവര്‍ ഹാജാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.