ഇരിങ്ങാലക്കുട: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് അപകടം. വെള്ളാങ്കല്ലൂര്‍ മനയ്ക്കലപടിയിലാണ് അപകടം നടന്നത്.
ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. കൊടുങ്ങല്ലൂരില്‍ നിന്നും തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സില്‍ ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വരുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഒരു ഓട്ടോറിക്ഷയില്‍ തട്ടിയ ശേഷം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും ഭാഗികമായി തകർന്നു. ആംബുലന്‍സിലെ രോഗിയെ പിന്നീട് മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.