സഹില്‍

ഗുരുദേവ മന്ദിരത്തിനുനേരെ ആക്രമണം; പ്രതി പിടിയിൽ

ഇരിങ്ങാലക്കുട: എടതിരിഞ്ഞിയിൽ ഗുരുദേവമന്ദിരത്തിനുനേരെ ആക്രമണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. എടതിരിഞ്ഞി എടച്ചാലി വീട്ടിൽ സഹിലിനെ (23 ) കാട്ടൂർ സി.ഐ എം.കെ. സജീവൻ, എസ്.ഐ വി.വി. വിമൽ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം അറസ്​റ്റ്​ ചെയ്​തു.

സി.സി.ടി.വി കാമറ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പ്രതിയെ വീട്ടിൽ എത്തി കസ്​റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തരക്കുശേഷം മദ്യപിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ പ്രതി ഗുരുദേവമന്ദിരത്തിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ മന്ദിരത്തിൻ്റെ ചില്ലുകൾ തകർന്നിരുന്നു. ഗുരുദേവപ്രതിമക്ക് കേടുപാടുകളും സംഭവിച്ചിരുന്നു. ഗുരുദേവമന്ദിരത്തിനു നേരെ നടന്ന അക്രമണത്തില്‍ എസ്.എന്‍.ഡി.പി മുകുന്ദപുരം യൂനിയന്‍ പ്രതിഷേധവുമായി രംഗത്തുവന്നു.

ശാഖായോഗം മന്ദിരത്തില്‍ അടിയന്തരമായി ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ യൂനിയന്‍ പ്രസിഡൻറ്​ സന്തോഷ് ചെറാകുളം,യൂനിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍, യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, വൈസ് പ്രസിഡൻറ്​ എം.കെ. സുബ്രഹ്മണ്യന്‍, ശാഖാ പ്രസിഡൻറ്​ പീതാംബരൻ എടച്ചാലി, സെക്രട്ടറി എം.വി. പ്രദീപ്​കുമാർ, ശിവദാസ് ശാന്തി തുടങ്ങിയവർ സംസാരിച്ചു. പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശി നടപടി എടുക്കണമെന്ന് പൊലീസിനോട്​ ആവശ്യപ്പെടുകയും ചെയ്​തിരുന്നു.

Tags:    
News Summary - Attack on Gurudeva temple; accuse arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.