ഇരിങ്ങാലക്കുട: അവിട്ടത്തൂരിൽ ഒന്നര വയസ്സുള്ള പോത്തിൻകുട്ടിയുടെ വാലറുത്ത സംഭവത്തിൽ ഇനിയും കേസെടുക്കാതെ പൊലീസ്. വേളൂക്കര പഞ്ചായത്തിൽ വാർഡ് അഞ്ചിൽ താമസിക്കുന്ന ചാനാടിക്കൽ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പോത്തിൻകുട്ടിയുടെ വാലാണ് ക്രിസ്മസ് ദിനത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് മുറിച്ചെടുത്ത നിലയിൽ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ഉടൻതന്നെ ജയചന്ദ്രൻ ആളൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
ജയചന്ദ്രന്റെ പറമ്പിലാണ് പോത്തിൻകുട്ടിയെ കെട്ടിയിട്ടിരുന്നത്. എന്നാൽ, പോത്തിൻകുട്ടിക്ക് അണുബാധ സംഭവിച്ചതായി ഡോക്ടർമാർ സൂചിപ്പിച്ച സാഹചര്യത്തിൽ വിൽക്കാനുള്ള ശ്രമത്തിലാണ് ഉടമസ്ഥനെന്നും പരാതിയില്ലെന്ന് ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നാൽ, മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച സാമൂഹികവിരുദ്ധരെ വെറുതെ വിടരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.