ഇരിങ്ങാലക്കുട: ഠാണ -ചന്തക്കുന്ന് ജങ്ഷന് വികസനത്തിനായുള്ള ഭൂമിയേറ്റെടുക്കൽ പ്രക്രിയ അവസാനഘട്ടത്തിലേക്ക് കടന്നതായും ഇതിന്റെ ഭാഗമായ അവാർഡ് എൻക്വയറി തിങ്കളാഴ്ച ആരംഭിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
29,30,31 തിയതികളിലായാണ് ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിൽ പ്രത്യേകം ഒരുക്കിയ ഓഫിസിൽ അവാർഡ് എൻക്വയറി നടത്തുക. ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവരുടേയും തൊഴിൽ നഷ്ടപ്പെടുന്നവരുടേയും അനുബന്ധ രേഖകളുടെ പരിശോധനയും സ്വീകരിക്കലുമാണ് നടക്കുക. രാവിലെ പത്തര മുതൽ ഉച്ചക്ക് മൂന്നര വരെയാണ് ഓഫിസ് പ്രവർത്തിക്കുക. ജനങ്ങളുടെ സൗകര്യാർഥമാണ് തൃശൂർ എൽ.എ ജനറൽ തഹസിൽദാരുടെ ഓഫിസ് ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനപാതയില്‍ കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ റോഡില്‍ ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയുള്ള ഭാഗം വീതി കൂട്ടിയാണ് ഠാണ - ചന്തക്കുന്ന് ജങ്ഷന് വികസിപ്പിക്കുന്നത്. ഇതിനാവശ്യമായ സ്ഥലമേറ്റെടുക്കലിന് 41,86,13,821 രൂപ കഴിഞ്ഞ ദിവസം ട്രഷറിയിലെത്തിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളില്‍പെട്ട 0.7190 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക കൈമാറുന്നതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്ത് നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.