ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. നാല് സർവിസുകൾ കൂടി പുതുതായി ഇരിങ്ങാലക്കുടയിൽനിന്ന് തുടങ്ങാൻ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു.
ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ് കുമാർ അധ്യക്ഷയായി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. പി.കെ. ഗോപി, ചാലക്കുടി എ.ടി.ഒ കെ.ജെ. സുനിൽ, വാർഡ് കൗൺസിലർ അമ്പിളി ജയൻ, കെ.എസ്.ആർ.ടി.സി വികസന സമിതി കൺവീനർ ജയൻ അരിമ്പ്ര, ഇരിങ്ങാലക്കുട കെ.എസ്. ആർ.ടി.സി ഇൻസ്പെക്ടർ ഇൻ ചാർജ് ടി.കെ. കൃഷ്ണകുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കോയമ്പത്തൂർ സർവിസ് ഇരിങ്ങാലക്കുടയിൽനിന്ന് രാവിലെ 5.45ന് പുറപ്പെടും. തൃശ്ശൂർ, വടക്കഞ്ചേരി, പാലക്കാട്, വാളയാർ വഴി 10.05ന് കോയമ്പത്തൂരിൽ എത്തും. കോയമ്പത്തൂരിൽനിന്ന് തിരികെ 10.35ന് പുറപ്പെടുന്ന ബസ് ഇതേ റൂട്ടിലൂടെ ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുടയിലെത്തും. തുടർന്ന് 3.30ന് പുറപ്പെടുന്ന ബസ് രാത്രി 7.55ന് കോയമ്പത്തൂരിൽ എത്തിച്ചേരുകയും രാത്രി 8.25ന് തിരികെ പുറപ്പെട്ട് അർധരാത്രി 12.40ന് ഇരിങ്ങാലക്കുടയിൽ സർവിസ് അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.