മണ്ഡലത്തിൽ പൊതുവിദ്യാലയ ശാക്തീകരണത്തിനായി അടിസ്ഥാന സൗകര്യ വികസനത്തിനാണ് കിഫ്ബിയിലൂെട ഉൗന്നൽ നൽകിയത്. ഒപ്പം റോഡ് പാലം വികസനത്തിനും തുക വകയിരുത്തി. കരുവന്നൂർ-കാട്ടൂർ റോഡ് നവീകരണത്തിന് 43.68 കോടിയാണ് ലഭിച്ചത്. ഇതിെൻറ നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 25.26 കോടി രൂപ പറയൻകടവ് പാലം നിർമിക്കാൻ വകയിരുത്തിയിട്ടുണ്ട്. ഇതിെൻറ നിർമാണ നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ചാത്തൻ മാസ്റ്റർ റോഡ് നവീകരണത്തിന് കിഫ്ബിയിലൂടെ വകയിരുത്തിയത് 10 കോടിയാണ്.
നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താൻ അഞ്ചുേകാടിയാണ് അനുവദിച്ചത്. സ്കൂളിലെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിെൻറ ഭാഗമായി പുതിയ കെട്ടിടങ്ങൾ അടക്കം ഉയർന്നു. ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഇരിങ്ങാലക്കുട ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഒരോ കോടിയും നൽകിയിട്ടുണ്ട്. രണ്ട് സ്കൂളുകളിലും പുതിയ കെട്ടിടങ്ങളും അനുബന്ധ വികസന പ്രവർത്തനങ്ങളുമായി മുന്നേറുകയാണെന്ന് പ്രഫ. കെ.യു. അരുണൻ എം.എൽ.എ അറിയിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.