ഇരിങ്ങാലക്കുട: ഫേസ്ബുക്ക് വഴി പ്രേമം നടിച്ച് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. വെള്ളാങ്ങല്ലൂര്‍ തുമ്പൂര്‍ ദേശത്ത് മേപ്പുറത്ത് വീട്ടില്‍ ശ്യാംകുമാറാണ് (30) പിടിയിലായത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതിയെ 2018ല്‍ ഫേസ്ബുക്ക് വഴിയാണ് പ്രതി പരിചയപ്പെട്ടത്. ജ്യോതിഷിയാണെന്നാണ് യുവതിയെ ധരിപ്പിച്ചിരുന്നത്.
നാട്ടിലെത്തിയ യുവതിയെ ശ്യാം പീഡിപ്പിക്കുകയും വിവാഹമോചന ശേഷം വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. വീടു പണിയുന്നതിനും ബിസിനസ് തുടങ്ങുന്നതിനും എന്നു പറഞ്ഞാണ് പ്രതി പലപ്പോഴായി 14 ലക്ഷം രൂപ തട്ടിയെടുത്തത്. യുവതി ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നൽകിയതോടെ പ്രതി ബംഗളൂരിലേക്ക് കടന്നു. ഇയാൾ നാട്ടിലെത്തിയതറിഞ്ഞ് പൊലീസ് തന്ത്രപൂർവം വലയിലാക്കുകയായിരുന്നു.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ് വര്‍ഗീസിെൻറ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. അഡീഷണല്‍ എസ്.ഐ ഡെന്നി, വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നിഷി, സി.പി.ഒമാരായ വൈശാഖ്മംഗലന്‍, ഫൈസല്‍, ഷൗക്കര്‍ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.