ഇരിങ്ങാലക്കുട: മൂർക്കനാട് ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടന്ന ഇരട്ടക്കൊലപാതക കേസിൽ ഒരാൾകൂടി പിടിയിൽ. പുത്തൂർ പാറക്കൽ വീട്ടില്‍ ആഷിക്കിനെയാണ് (23) റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ. നവനീത് ശർമ്മയുടെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കുഞ്ഞുമൊയ്ദീൻകുട്ടി, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് ഗോപി എന്നിവരുടെ മേൽനോട്ടത്തിൽ റൂറൽ ജില്ല ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട പൊലീസും ചേർന്ന് അവിനിശ്ശേരിയിൽനിന്ന് പിടികൂടിയത്.
പ്രതിക്കെതിരെ മൂന്ന് മോഷണകേസ്, കവർച്ചക്കേസ്, കൊലപാതകശ്രമം, എന്‍.ഡി.പി.എസ് കേസ് തുടങ്ങിയവയുണ്ട്. കാപ്പ ചുമത്തി ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയാണ് മൂർക്കനാട് കൊലപാതകത്തിൽ ഉൾപ്പെട്ടത്.
റൂറൽ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന അവിനിശ്ശേരിയിലെത്തിയ പൊലീസിനെ വെട്ടിച്ച് കടന്ന ഇയാളെ പിന്തുടരവേ ഒരു വീടിന്റെ മതിൽക്കെട്ടിലേക്ക് എടുത്തുചാടിയ പ്രതി കിണറിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാരുടെ സഹായത്താൽ പൊലീസ് സംഘം ഇയാളെ കിണറ്റിൽനിന്ന് പുറത്തെടുത്തു. പ്രതിയെ പിടികൂടിയ സംഘത്തിൽ ഡാൻസാഫ് എസ്.ഐമാരായ പി. ജയകൃഷ്ണൻ, ടി.ആര്. ഷൈൻ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.പി. രാജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ് വി. ദേവ്, സോണി സേവിയർ, സിവിൽ പൊലീസ് ഓഫിസർ കെ.ജെ. ഷിന്റോ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.