ഇരിങ്ങാലക്കുട: യുവാവിനെയും സുഹൃത്തിനെയും കൊല്ലാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന് തടവ് ശിക്ഷ. മുരിയാട് വെള്ളിലാംകുന്ന് കറപ്പം വീട്ടില്‍ മജീദിനെ (55) ആണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജ് ടി. സഞ്ജു ഏഴ് വര്‍ഷം കഠിന തടവിനും 35,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്.
2014 ഏപ്രില്‍ 17ന് രാത്രി 9.30ന് മുരിയാട് വെള്ളിലാംകുന്ന് പഞ്ചായത്ത് കിണറിനടുത്താണ് ആക്രമണം. വെള്ളിലാംകുന്ന് തോട്ടാപ്പിള്ളി സുബ്രെൻറ മകന് ബിജു (40), സുഹൃത്ത് പള്ളിപ്പാമഠത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകന് മണികണ്ഠൻ (31) എന്നിവരെയാണ് ആക്രമിച്ചത്.
ഇവർ കനാലിെൻറ കോണ്‍ക്രീറ്റ് സ്ലാബിലിരുന്ന് പാടുകയും ഉറക്കെ സംസാരിക്കുകയും ചെയ്തത് ചോദ്യം ചെയ്യുകയും അതിനോട് പ്രതികരിച്ചതിന് വെട്ടുകത്തികൊണ്ട് കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. പിഴ അടക്കാത്ത പക്ഷം ഒന്നര വര്‍ഷം കൂടി തടവ് അനുഭവിക്കണം.
ഇരിങ്ങാലക്കുട പൊലീസ് അഡീഷണല്‍ സബ് ഇന്‍സ്പെക്ടറായിരുന്ന എം. മുഹമ്മദ് സഹീര്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഇരിങ്ങാലക്കുട ഇന്‍സ്പെകടര്‍ ആര്. മധു ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.