ഇരിങ്ങാലക്കുട: ദക്ഷിണ ഡല്‍ഹിയിലെ ഫരീദാബാദ് സിറോ മലബാര്‍ രൂപതയുടെ അന്ധേരി മോഡിലുള്ള ലിറ്റില്‍ ഫ്ലവര്‍ കത്തോലിക്ക ദേവാലയം പൊലീസ് പൊളിച്ചുമാറ്റിയ നടപടി ഭാരതത്തിെൻറ മതേതരത്വത്തിനേറ്റ മുറിവാണെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
പള്ളി തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ രൂപത സി.എൽ.സിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധജ്വാല തെളിച്ചുകൊണ്ട് സംസാരിക്കുയായിരുന്നു ബിഷപ്. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍, അസി. ഡയറക്ടര്‍ ഫാ. ലിേൻറാ പനംങ്കുളം, കത്തീഡ്രല്‍ അസിസ്റ്റൻറ് വികാരിമാരായ ഫാ. സാംസണ് എലുവത്തിങ്കല്‍, ഫാ. ജിബിന്‍ നായത്തോടന്‍, ഫാ. ടോണി പാറേക്കാടന്‍, രൂപത പ്രസിഡൻറ് റിബിന് റാഫേല്‍, സെക്രട്ടറി വിബിന് പുളിക്കന്‍, സംസ്ഥാന പ്രസിഡൻറ് ഷോബി കെ. പോള്‍, വൈസ് പ്രസിഡൻറുമാരായ ഗ്ലൈജോ തെക്കൂടന്‍, ഏയ്ഞ്ചല്‍ ബോസ്, നിഖില്‍ ആൻറണി, ഫൊറോന പ്രസിഡൻറ് അബീദ് വിന്‍സ്, കത്തീഡ്രല്‍ സി.എൽ.സി പ്രസിഡൻറ് ക്ലിന്‍സ് പോളി, ഓര്‍ഗനൈസര്‍ ജിജു കോട്ടോളി എന്നിവര്‍ സംസാരിച്ചു.
ചാലക്കുടി: സെൻറ് മേരീസ് ഫോറോന പള്ളി കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രതിഷേധിച്ചു. വികാരി ഫാ. ജോസ് പാലാട്ടി അധ്യക്ഷത വഹിച്ചു. പ്രതിനിധി യോഗം സെകട്ടറി അഡ്വ. സുനിൽ ജോസ് പ്രമേയം അവതരിപ്പിച്ചു. അസി. വികാരിമാരായ ഫാ. ജീസൻ കാട്ടുക്കാരൻ, ഫാ. സിബിൻ വാഴപ്പിള്ളി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആനി ഫെയ്ത്ത്, ട്രസ്റ്റി ബാബു എടാട്ടുകുറ്റിയിൽ, സി.കെ. പോൾ, ജോസ് പുതുശ്ശേരി, ജോസി കൊട്ടേക്കാരൻ എന്നിവർ സംസാരിച്ചു.
ആളൂർ: സംഭവത്തിൽ രൂപത സമതി പ്രതിഷേധിച്ചു. യോഗം രൂപത ഡയറക്ടർ ഫാ. പോളി പടയാട്ടി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡൻറ് പത്രോസ് വടക്കുംചേരി അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ഡേവീസ് ഊക്കൻ പ്രമേയം അവതരിപ്പിച്ചു. ഗ്ലോബൽ സെക്രട്ടറി റിൻസൺ മണവാളൻ, ആൻറണി തൊമ്മാന, രൂപത എക്സിക്യൂട്ടിവ് അംഗം ഷോജൻ വിതയത്തിൽ, ഡേവീസ് ചക്കാലക്കൽ, ജോസ് വാസു പരത്തുക്കാരൻ, റീന ഫ്രാൻസിസ്, ജാൻസി ജേക്കബ്, ഡേവീസ് തുളുവത്ത്, സി.ആർ. പോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.