ഇരിങ്ങാലക്കുട: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. കയ്പമംഗലം പുതിയ വീട്ടില്‍ ഷഫീഖിനെയാണ് (33) ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡജി കെ. ഷൈന്‍ ശിക്ഷിച്ചത്.
പിഴയടക്കാത്തപക്ഷം ഒരുവര്‍ഷംകൂടി കഠിന തടവ് അനുഭവിക്കണം. 2013 ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വലപ്പാട് െപാലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.ടി. സലീല്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കറ്റുമാരായ ജിഷ ജോബി, വി.എസ്. ദിനല്‍, അര്‍ജുന്‍ രവി എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.