കാട്ടൂർ: കരാഞ്ചിറ സെൻറ് ജോർജ് യു.പി സ്കൂളിൽ കാട്ടൂർ പഞ്ചായത്തിെൻറ നേതൃത്വത്തിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെൻററിെൻറ പ്രവർത്തനങ്ങൾക്ക് സ്വന്തം വാഹനം താൽക്കാലികമായി വിട്ടുനൽകി യുവാവ്. കാട്ടൂർ അഞ്ചാം വാർഡ് സ്വദേശിയും ബിസിനസുകാരനുമായ കൊമ്പൻ ജോസഫിെൻറ മകൻ സെബി ജോസഫാണ് തെൻറ ഉടമസ്ഥതയിലുള്ള കാർ ഒരു പ്രതിഫലവും ഇല്ലാതെ പഞ്ചായത്തിന് വിട്ടുനൽകിയത്.
ഡി.സി.സിയിൽ പ്രവേശിപ്പിക്കേണ്ട രോഗികളെ കൊണ്ടുവരാണ് കൂടുതലും വാഹനം ആവശ്യമായി വരുക. മറ്റുള്ള ആവശ്യങ്ങൾക്ക് പഞ്ചായത്ത് വാഹനം ഉണ്ടെങ്കിലും രോഗവ്യാപന സാധ്യത മുൻനിർത്തി പഞ്ചായത്തിെൻറ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം വരാതിരിക്കാൻ ഇത്തരം ഒരു വാഹനം അനിവാര്യമാണ്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം വാഹനം ലഭ്യമാകുന്ന കാലയളവിലേക്കാണ് ഇപ്പോൾ വാഹനം ഉപയോഗിക്കുക.
വാഹനം വിട്ടുനൽകിയതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നടക്കുന്ന വാക്സിൻ ചലഞ്ചിലേക്ക് 10,000 രൂപ സംഭാവനയും സെബി നൽകി. ആവശ്യമെങ്കിൽ കോവിഡ് രോഗികൾക്കായുള്ള ആംബുലൻസ് ഓടിക്കാനുള്ള സന്നദ്ധതയും ഡ്രൈവർ കൂടിയായ സെബി അറിയിച്ചു.
അതിെൻറ ഭാഗമായി സ്വയം നിരീക്ഷണത്തിൽ പോകേണ്ടി വന്നാൽ താമസിക്കാനുള്ള മുന്നൊരുക്കവും നടത്തിയിട്ടുണ്ട്. പഞ്ചായത്തിന് വേണ്ടി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം. കമറുദ്ദീൻ വാഹനവും പണവും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.