വടക്കാഞ്ചേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി കരുതക്കാട് മഹല്ല്.
വീട്ടിൽ ക്വാറൻറീനിൽ ഇരിക്കാൻ സാഹചര്യമില്ലാത്ത കോവിഡ് ബാധിതർക്കുള്ള ഡൊമിസിലിയറി കെയർ സെൻററായി (ഡി.സി.സി) പ്രവർത്തിക്കാൻ കരുതക്കാട് ജുമാ മസ്ജിദിെൻറ ദിക്റ് ഹാൾ വിട്ടുനൽകാനാണ് തീരുമാനം.
ദിക്റ് ഹാൾ വിട്ടുനൽകി വടക്കാഞ്ചേരി നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ തയാറാണെന്ന് മഹല്ല് പ്രസിഡൻറ് മൊയ്തീൻ കുട്ടി നഗരസഭയെ അറിയിച്ചു.
ചെയർമാൻ പി.എൻ. സുരേന്ദ്രെൻറ നേതൃത്വത്തിൽ നഗരസഭ സംഘം ഹാൾ സന്ദർശിച്ച് സൗകര്യങ്ങളും മറ്റും വിലയിരുത്തി. സ്ഥിരം സമിതി അധ്യക്ഷരായ പി.ആർ. അരവിന്ദാക്ഷൻ, സ്വപ്ന ശശി, ജമീല ബീവി എന്നിവരും കൂടെ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.