പോക്​സോ കേസിൽ 62കാരന് മൂന്നുവർഷം തടവ്

കൊ​ടു​ങ്ങ​ല്ലൂ​ർ: വീ​ട്ടു​മു​റ്റ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന ബാ​ലി​ക​യോ​ട് അ​ശ്ലീ​ല ചേ​ഷ്ട കാ​ണി​ച്ച കേ​സി​ൽ 62കാ​ര​ന് മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും. പെ​രി​ഞ്ഞ​നം വെ​സ്റ്റ് സ്മാ​ര​കം കി​ഴ​ക്കേ​ട​ത്ത് ‘പൂ​ക്ക​ണ്ണ​ൻ’ എ​ന്ന ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി വി. ​വി​നീ​താ​ണ്​ ശി​ക്ഷി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​എ​സ്. സു​ലാ​ൽ ഹാ​ജ​രാ​യി. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഒ​ന്നി​ന് തെ​ക്കേ​ന​ട​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ക്സോ കോ​ട​തി​യു​ടെ ആ​ദ്യ ശി​ക്ഷാ​വി​ധി​യാ​ണി​ത്.

Tags:    
News Summary - 62-year-old jailed for three years in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.