കൊരട്ടി: കൊരട്ടിയിലെ ഇ.എസ്.ഐ ഡിസ്പെൻസറി നിർമാണം പൂർത്തിയായെങ്കിലും ഉദ്ഘാടനം വൈകുന്നു. ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് നിർമാണം പൂർത്തിയായത്. 2013ലാണ് കെട്ടിടം നിർമിക്കാൻ തറക്കല്ലിട്ടത്. നീണ്ട കാത്തിരിപ്പിനുശേഷം സമ്മർദങ്ങൾക്കൊടുവിലാണ് നിർമാണം ആരംഭിച്ചത്.
3.31 കോടി രൂപ ചെലവിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. എത്രയും വേഗം ഡിസ്പെൻസറി തുറക്കണമെന്നത് തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ആവശ്യമാണ്. കെട്ടിടം പൊതുമരാമത്ത് വകുപ്പ് സംസ്ഥാന ഇ.എസ്.ഐ കോർപറേഷന് കൈമാറുന്ന നടപടി വൈകുകയാണ്.
ചാലക്കുടിയുടെ വ്യവസായ മേഖലയായ കൊരട്ടിയിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് ഇ.എസ്.ഐ ആശുപത്രി സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. കൊരട്ടി മധുര കോട്സ്, ഭാരത സർക്കാർ അച്ചുകൂടം എന്നിവ പ്രതാപത്തോടെ കത്തിനിന്ന കാലമായിരുന്നു അത്. നിരവധി തൊഴിലാളികളാണ് ഇതിന്റെ പരിധിയിൽ ഉണ്ടായിരുന്നത്. കൊരട്ടി കേന്ദ്ര സര്‍ക്കാര്‍ പ്രസും മധുര കോട്സും പ്രവർത്തനരഹിതമായെങ്കിലും കിന്‍ഫ്ര പാര്‍ക്ക്, ഐ.ടി പാര്‍ക്ക്, കാർബോറാണ്ടം ലിമിറ്റഡ് തുടങ്ങിയ വന്‍കിട സംരംഭങ്ങള്‍ പകരം പ്രവര്‍ത്തിക്കുന്നുണ്ട്.
അതിനാൽ കൊരട്ടി വ്യവസായ മേഖലയില്‍ ഇ.എസ്.ഐ ഡിസ്പെന്‍സറിക്ക് വലിയ ആവശ്യകതയുണ്ട്. എത്രയും വേഗം നടപടി പൂർത്തിയാക്കി ഇ.എസ്.ഐ ഡിസ്പെൻസറി തുറന്നുകൊടുക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.