കോര്‍മല: ആഫ്രിക്കന്‍ ഒച്ചുകളെക്കൊണ്ട് പൊറുതി മുട്ടുകയാണ് കോടശേരി പഞ്ചായത്തിലെ കോര്‍മല ഗ്രാമം. കൃഷിയിടങ്ങളിലും വീടുകളുടെ പരിസരത്തും ഒച്ചുകളെ കാണപ്പെടുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ഒച്ചുകളുടെ സാന്നിധ്യം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഭീതിയിലാണ് കോര്‍മല പാറമടക്ക് സമീപമുള്ള കുടുംബങ്ങള്‍. വേലിപ്പടര്‍പ്പിലും വഴിയോരത്തുമാണ് ഇവിടെ ആദ്യം ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടത്.
എണ്ണത്തിലും ഇവ കുറവായിരുന്നു. പിന്നീട് ഒച്ചുകളെ വീട് പരിസരത്തും മരങ്ങളിലും കാണപ്പെടാന്‍ തുടങ്ങി. ശ്രദ്ധിച്ചില്ലെങ്കില്‍ വീടിനുള്ളിലേക്കും ഇവ ഇഴഞ്ഞെത്തുന്ന അവസ്ഥയായി. ഒച്ചുകളുടെ ദേഹത്ത് ഉപ്പുവിതറിയാണ് നാട്ടുകാര്‍ ഇവയെ കൊന്നൊടുക്കുന്നത്. ഒച്ചുകള്‍ പുറപ്പെടുവിക്കുന്ന സ്രവം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ചത്ത ഒച്ചുകളെ കുഴിച്ചിടുകയാണ് ഇവര്‍ ചെയ്യുന്നത്.
കാട്ടാന, പുലി അടക്കമുള്ള വന്യജീവികളെ കൊണ്ട് പൊറുതി മുട്ടി കഴിയുന്ന കോര്‍മല പ്രദേശത്തെ ജനങ്ങള്‍ക്ക് ഒച്ചുകളുടെ ശല്യം കൂടിയായതോടെ ദുരിതം വര്‍ധിച്ചു. മേഖലയിലെ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടര്‍ന്ന് ജനപ്രതിനിധികളും ആരോഗ്യവകുപ്പധികൃതരും പ്രദേശം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.