തൃശൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ മെഡല്‍ ജേതാക്കള്‍ക്ക് ജില്ല വിദ്യാഭ്യാസ വകുപ്പിന്റെ ആദരം. വെള്ളിയാഴ്ച ടൗണ്‍ ഹാളില്‍ കലക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നേതൃത്വത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത്.
അത്ലറ്റിക്സ്, ഗെയിംസ് വിഭാഗങ്ങളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ജില്ല എന്ന ഖ്യാതിയാണ് തൃശൂര്‍ കൈവരിച്ചത്. ആദരിക്കല്‍ ചടങ്ങിനുശേഷം തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുരനടയില്‍ മെഡല്‍ ജേതാക്കള്‍ക്കൊപ്പം കലക്ടര്‍ അര്ജുന് പാണ്ഡ്യന് കപ്പ് ഉയര്‍ത്തി.
തൃശൂര്‍ ടീമിന് നേതൃത്വം നല്കിയ ജില്ല സ്പോര്‍ട്സ് കോഓഡിനേറ്റര്‍ എ.എസ്. മിഥുന്, റവന്യൂ ജില്ല സെക്രട്ടറി കെ.കെ. മജീദ് എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ നല്കി.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് അധ്യക്ഷത വഹിച്ചു. കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ജയപ്രകാശ്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ. അജിതകുമാരി, അന്താരാഷ്ട്ര ജൂഡോ താരം പി.ആര്. അശ്വതി, അന്താരാഷ്ട്ര വടംവലി താരം കെ.എസ്. നന്ദന, വിദ്യാകിരണം കോഓഡിനേറ്റര്‍ എന്‍.കെ. രമേശ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീജ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.