വിയോഗം ഉൾകൊള്ളാനാകാതെ അക്കാദമി ജീവനക്കാർ തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത നാള്‍ മുതല്‍, കലാകാരന്മാരുടെ ക്ഷേമത്തിനായി കെ.പി.എ.സി ലളിത അക്ഷീണം പ്രയത്നിച്ചിരുന്നു. കേരള സംഗീത നാടക അക്കാദമിയില്‍ എത്തിയാല്‍ കെ.പി.എ.സി ലളിത തിരക്കുള്ള സിനിമാ താരമായിരുന്നില്ല. തന്നെ കാണാന്‍ വരുന്ന കലാകാരന്മാരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുന്നതിനും അത് പരിഹരിക്കുന്നതിലുമായിരുന്നു അവരുടെ ശ്രദ്ധയെന്ന് ഓഫിസ് ജീവനക്കാർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. കെ.പി.എ.സി ലളിതയുടെ ഈ മേന്മ തന്നെയാണ് അവരെ കലാകാരന്മാരുടെ പ്രിയപ്പെട്ട മിത്രമാക്കിയതും. കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട വിവിധ തുറകളിലെ കലാകാരന്മാരുടെ ക്ഷേമത്തിന് അസംഖ്യം പദ്ധതികളാണ് അക്കാദമിയിലൂടെ കെ.പി.എ.സി ലളിത ആവിഷ്‌കരിച്ചത്. കേരള ഗാനങ്ങള്‍ രചിച്ച്, പാടി, സംവിധാനം ചെയ്ത കലാകാരന്മാര്‍ക്കുള്ള ധനസഹായം, ചാക്യാര്‍കൂത്ത്-ഓട്ടന്തുള്ളല്‍ കലാകാരന്മാര്‍ക്കുള്ള ധനസഹായം, കഥാപ്രസംഗ കാഥികര്‍ക്കുള്ള ധനസഹായം, അമേച്വര്‍-പ്രൊഫഷണല്‍ നാടക സംഘങ്ങള്‍ക്കുള്ള ധനസഹായം തുടങ്ങിയവ അക്കാദമി അധ്യക്ഷ എന്ന നിലയില്‍ ആവിഷ്‌കരിച്ച പദ്ധതികളില്‍പ്പെടുന്നു. അക്കാദമി സംഘടിപ്പിക്കുന്ന പരിപാടികള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍, നാടക-സിനിമാ രംഗത്തെ അവരുടെ പ്രവര്‍ത്തന പരിചയം സഹായിച്ചിട്ടുണ്ട്. അക്കാദമിയിലെ ഔദ്യോഗിക ചുമതല കൃത്യമായി നിര്‍വഹിക്കുമ്പോഴും അക്കാദമി ജീവനക്കാരുടെ വിശേഷങ്ങള്‍ ചോദിച്ചറിയാനും അവരില്‍ ഒരാളായി മാറാനും കെ.പി.എ.സി ലളിതയ്ക്ക് സാധിച്ചു. ചിരിച്ചും കുശലം പറഞ്ഞും അക്കാദമിയുടെ പടികള്‍ കയറി വരാന്‍ ഇനി കെപി.എ.സി ലളിത ഇല്ലല്ലോ എന്ന യഥാർഥ്യം ഇപ്പോഴും പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.