ആമ്പല്ലൂർ: പുതുക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ രാത്രി ഏഴിനും രാവിലെ ഏഴിനുമിടയിൽ ദീർഘദൂര ബസുകൾ കയറാത്തത് യാത്രക്കാരെ വലക്കുന്നു. സൂപ്പർ ഡീലക്സ് അടക്കമുള്ള ബസുകൾക്ക് ബോർഡിങ് പോയന്റും ഫെയർ സ്റ്റേജും ഉണ്ടായിട്ടും രാത്രിയിൽ സ്റ്റാൻഡിന് മുന്നിൽ നിർത്തി യാത്രക്കാരെ കയറ്റുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് യാത്രക്കാർ പറയുന്നു.
ഐ.ടി ജീവനക്കാർ അടക്കം നിരവധി യാത്രക്കാർ പുതുക്കാട് നിന്ന് ബുക്ക് ചെയ്ത് പോകുന്നവരാണ്. ബസുകൾ രാത്രിയിൽ ഡിപ്പോയിൽ കയറാത്തത് സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ്. സൂപ്പർ എക്സ്പ്രസുകൾ ഫെയർ സ്റ്റേജ് ഉണ്ടായിട്ടും സ്റ്റാൻഡിൽ കയറിപ്പോകാത്തത് ചില ഉദ്യോഗസ്ഥരുടെ പിടിവാശി മൂലമാണെന്ന് യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.