കുന്നംകുളം: കേച്ചേരി മണലി തെങ്ങ് കോളനിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. തലക്കോട്ടുകര പാറേക്കാട്ട് വീട്ടിൽ ശ്രീരാഗ് (21), മണലി നാലകത്ത് മുഹമ്മദ് ബാദുഷ (27), മത്തനങ്ങാടി വലിയപറമ്പിൽ അമൃത് (20) എന്നിവരെയാണ് കുന്നംകുളം സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മണലി തെങ്ങ് കോളനിയിൽ താമസിക്കുന്ന പനംപട്ട വീട്ടിൽ പ്രദീപിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
പ്രതികൾ പരുവൻമലയിലെ വനപ്രദേശത്ത് ഒളിവിലാണെന്ന് കുന്നംകുളം എ.സി.പി ടി.എസ്. സിനോജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് രാത്രി വൻ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പ്രതികൾ പ്രദേശത്തെ മയക്കുമരുന്ന് മാഫിയ സംഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസ് സംഘത്തിൽ എസ്.ഐമാരായ പി.ആർ. രാജീവ്, ഷക്കീർ അഹമ്മദ്, മണികണ്ഠൻ, നന്ദകുമാർ, നിധിൻ, സുകുമാരൻ, ബസന്ത്, സീനിയർ സി.പി.ഒമാരായ ഷൈജു, ഗഗേഷ്, സിയാദ്, റിഷാദ്, രവി, ജില്ല പൊലീസ് സേനാംഗങ്ങളായ സുജിത്, ശരത്ത്, ആശീഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.