കുന്നംകുളം: മങ്ങാട്-തിരുത്തിക്കാട് റോഡിൽ കക്കാട് പൂമരത്തിന് സമീപം ദമ്പതികൾ നടത്തുന്ന വഴിയോര തട്ടുകട തകർത്ത് സാധനങ്ങൾ പാടത്തേക്ക് തള്ളിയിട്ട നിലയിൽ. കക്കാട് കാണംകോട്ട് വീട്ടിൽ ജിത്തു-അലീന ദമ്പതികൾ നടത്തുന്ന തട്ടുകടയാണ് ബുധനാഴ്ച അർധരാത്രി സാമൂഹിക വിരുദ്ധർ അടിച്ച് തകർത്തത്.
മേശകളും കസേരകളും ഗ്യാസ് സ്റ്റൗവും ഭക്ഷണങ്ങൾ സൂക്ഷിക്കുന്ന അലമാരയും കടയുടെ ബോർഡുകളും പാത്രങ്ങളും അക്രമികൾ പാടത്തേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്. രാത്രി കട അടച്ചശേഷം ഒരു മണിയോടെയാണ് ആക്രമണം നടന്നതെന്നറിയുന്നു. വഴിയാത്രികരിൽ ചിലരാണ് ജിത്തുവിനെ വിവരമറിയിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് കട പ്രവർത്തിക്കുന്നത് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കാണിച്ച് നഗരസഭ ഉദ്യോഗസ്ഥരെത്തി കട അടച്ച് പൂട്ടാൻ ജിത്തുവിനോട് ആവശ്യപ്പെട്ടിരുന്നു.
നഗരസഭയിൽ നിന്നടക്കം വായ്പ എടുത്താണ് ദമ്പതികൾ കട നടത്തിയിരുന്നത്. നഗരത്തിരക്കിൽനിന്ന് മാറി തിരുത്തിക്കാട് പാടശേഖരത്തിന് സമീപം പ്രവർത്തിക്കുന്ന തട്ടുകട ചെറുപ്പക്കാരായ ദമ്പതികൾ നടത്തുന്നുവെന്ന പ്രത്യേകതയിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരെയും നേടിയിരുന്നു. ഉപജീവന മാർഗം നിലച്ചതോടെ ഇനിയെന്തു ചെയ്യുമെന്ന് അറിയാതെ നിൽക്കുകയാണ് ദമ്പതികൾ. സംഭവത്തിൽ കുന്നംകുളം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.