കുന്നംകുളം: വിവിധ ആവശ്യങ്ങൾക്ക് മുദ്രപത്രം ലഭിക്കാത്തത് ജനങ്ങളെ വലക്കുന്നു. 20, 50, 100 രൂപയുടെ സ്റ്റാമ്പ് പേപ്പറാണ് കിട്ടാനില്ലാത്തത്. ജില്ലയിൽ തന്നെ എവിടെ നിന്നും കിട്ടാത്ത അവസ്ഥയാണ്. 50 രൂപയുടെ ആവശ്യത്തിനുപോലും 500 രൂപയുടെ മുദ്രപത്രം വാങ്ങിക്കേണ്ട സ്ഥിതിയാണ്.
പട്ടികജാതിക്കാർക്കുള്ള പഠന ക്ലാസ് മുറിക്ക് പട്ടികജാതി വകുപ്പ് ഓഫിസിൽ അപേക്ഷ നൽകാൻ 200 രൂപക്കുള്ള സ്റ്റാമ്പ് പേപ്പറാണ് ആവശ്യമുള്ളത്. ഇതിനായി അപേക്ഷകർ നെട്ടോട്ടമാണ്. അപേേക്ഷിക്കേണ്ട അവസാന ദിനം വന്നതോടെ കൂടിയ വിലയുള്ള മുദ്രപത്രം വാങ്ങി അപേക്ഷിക്കുകയാണ് ചെയ്യുന്നത്. നിർധനരാണ് കൂടുതൽ അപേക്ഷകരും. വിവിധ കരാറുകൾ എഴുതുന്നതിനും കുറഞ്ഞ വിലയുടെ മുദ്രപത്രത്തിനാണ് ആവശ്യക്കാർ ഏറെയുള്ളത്.
കോവിഡ് രോഗവ്യാപനം വന്നതോടെയാണ് മുദ്രപത്രം എത്താൻ വൈകുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നാണ് സ്റ്റാമ്പ് പേപ്പർ വരുന്നത്. കഴിഞ്ഞ ആഴ്ചയിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ 50 രൂപയുടെ സീൽ ചെയ്ത മുദ്രപേപ്പറും വിപണിയിലുണ്ടായിരുന്നു. അതും ഇപ്പോൾ കിട്ടാനില്ല. അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പും കിട്ടാനില്ല. സർക്കാർ ഓഫിസുകളിൽ നൽകുന്ന ഏത് അപേക്ഷകളിലും സ്റ്ററാമ്പിന് പത്ത് രൂപയുടെ ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.