തൃശൂർ: തദ്ദേശ വാർഡ് പുനർവിഭജനത്തിൽ ജില്ലയിൽ പുതുതായി രൂപവത്കരിക്കപ്പെട്ടത് 153 വാർഡുകൾ. ജില്ലയിൽ ത്രിതല പഞ്ചായത്തിൽ ആകെ 1709 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇത് പഞ്ചായത്ത്, േബ്ലാക്ക്, ജില്ല പഞ്ചായത്ത് തലങ്ങളിൽ 153 എണ്ണം കൂടി നിലവിൽ 1862 വാർഡുകളായി. ഇതോടെ വനിത പ്രാധാന്യവും ഗണ്യമായി ഉയരും. ജില്ലയിലെ പകുതിയിലധികം വാർഡുകളിൽ വനിതകൾ മത്സരിക്കും. ഏകദേശം 56 ശതമാനം വനിതാ പ്രാതിനിധ്യമാണ് പുതിയ വാർഡ് വിഭജനത്തിലൂടെയുണ്ടാവുക എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആകെയുള്ള 1862 സീറ്റുകളിൽ 1055 സീറ്റുകൾ വനിത സംവരണം, പട്ടിക ജാതി-പട്ടിക വർഗ സംവരണം എന്നിവക്കായി മാറ്റിവെക്കും.
പഞ്ചായത്ത്, േബ്ലാക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് ഡിവിഷൻ എന്നിവയിലൊക്കെ വനിതകളുടെ പ്രാതിനിധ്യം വർധിക്കും. ജില്ലയിലെ 86 പഞ്ചായത്തുകളിലായി പുതിയതായി 132 വാർഡുകൾ കൂടി ചേർക്കപ്പെട്ടു. മുമ്പ് 1469 ഉണ്ടായിരുന്ന പഞ്ചായത്ത് വാർഡുകൾ പുനർനിർണയത്തോടെ 1601 ആയി ഉയർന്നു. ഇതിൽ 816 വാർഡുകൾ വനിതസംവരണമാണ്. 180 വാർഡുകൾ പട്ടികജാതി ജനറൽ സീറ്റായും 93 പട്ടികജാതി വനിത സംവരണ സീറ്റായും മൂന്ന് വാർഡുകൾ പട്ടികവർഗ ജനറൽ വിഭാഗമായും ഒരു വാർഡ് പട്ടിക വർഗ വനിത സീറ്റായുമാണ് പരിഗണിക്കുക.
പഞ്ചായത്ത് വാർഡ് തലത്തിൽ മാത്രം ആകെ 910 വനിത സംവരണ വാർഡുകൾ ഉണ്ടാകും. വാർഡ് പുനർനിർണയത്തോടെ പഞ്ചായത്ത്തലത്തിൽ വനിത സംവരണം 60 ശതമാനത്തിന് മുകളിലാകും എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പട്ടിക ജാതി ജനറൽ സീറ്റുകളിൽ വനിതകളെ പരിഗണിച്ചാൽ വനിതസാന്നിധ്യം വീണ്ടും ഉയരും.
ആകെയുണ്ടായിരുന്ന േബ്ലാക്ക് പഞ്ചായത്ത് സീറ്റുകളിൽ 20 സീറ്റുകൾ പുതിയതായി വർധിച്ചു. 211 ഉണ്ടായിരുന്ന േബ്ലാക്ക് പഞ്ചായത്ത് വാർഡുകൾ 231 ആയി ഉയർന്നു. ഇതിൽ 128 വാർഡുകൾ വനിത, പട്ടിക വർഗ വനിത സംവരണ വാർഡുകളാണ്.
116 എണ്ണം വനിത സംവരണ വാർഡുകളും 28 എണ്ണം പട്ടിക ജാതി ജനറൽ സംവരണ വാർഡുകളും 12 എണ്ണം പട്ടികജാതി വനിത സംവരണ വാർഡുകളും ആയിരിക്കും.29 ജില്ല പഞ്ചായത്ത് ഡിവിഷനുകളായിരുന്നു ജില്ലയിൽ ഉണ്ടായിരുന്നത്. അത് 30 ആക്കി ഉയർത്തിയിട്ടുണ്ട്. 15 വാർഡുകൾ വനിതസംവരണവും മൂന്ന് വാർഡുകൾ പട്ടികജാതി ജനറൽ വാർഡുകളും ഒരെണ്ണം പട്ടികജാതി വനിത സംവരണ വാർഡും ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.