ഇരിങ്ങാലക്കുട: മിനിയേച്ചര്‍ രൂപങ്ങളില്‍ വിസ്മയം തീര്‍ത്ത് മാപ്രാണം സ്വദേശി നൈജില്‍. കെട്ടുവള്ളം മുതല്‍ ഈഫല്‍ ടവര്‍ വരെ നൈജിലിെൻറ കരവിരുതില്‍ വിസ്മയരൂപങ്ങളായി മാറുന്നത്. മാപ്രാണം തളിയകോണം സ്വദേശി കൊടുങ്ങല്ലൂര്‍ വീട്ടില്‍ നാരായണേൻറയും പങ്കജത്തിേൻറയും മകനാണ്.
ഈര്‍ക്കിലി ഉപയോഗിച്ച് നിര്‍മിച്ച ഈഫല്‍ ടവര്‍, ടൈറ്റാനിക് കപ്പല്‍, പല കാലഘട്ടത്തിലുള്ള വീടുകള്‍ തുടങ്ങി നിരവധി മിനിയേച്ചര്‍ രൂപങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്‌കൂള്‍ കാലഘട്ടം മുതല്‍തന്നെ ഇത്തരം നിര്‍മാണങ്ങള്‍ ആരംഭിച്ചിരുന്നു.
വിദേശത്ത് നാല് വര്‍ഷം ഇതേ മേഖലയിലായിരുന്നു ജോലി. തൃശൂർ വടക്കുംനാഥന്‍ ക്ഷേത്രത്തിെൻറ ഗോപുര നിര്‍മാണത്തിലാണ് ഇപ്പോള്‍ നൈജില്‍. ഫോറക്‌സ് ഷീറ്റും അക്രലിക് പെയിൻറും ഇാമല്‍ പെയിൻറും ഉപയോഗിച്ചാണ് പ്രധാനമായും നിര്‍മാണങ്ങള്‍ നടത്തുന്നത്.
മുന്‍ കൗണ്‍സിലര്‍ ടി.കെ. ഷാജുവിെൻറ നേതൃത്വത്തില്‍ നൈജിലിെൻറ കഴിവിനെ വീട്ടിലെത്തി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.