'വേര്' എം.എസ്.എഫ് കാമ്പയിന് തുടക്കം

തൃശൂർ: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സംഘടനാ കാമ്പയിൻ 'വേര്' ജില്ലയിൽ ആരംഭിച്ചു. ജില്ല നേതൃസംഗമം കേരള സഹിത്യ അക്കാദമിയിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. വേരറിഞ്ഞ് ശിഖരങ്ങളാകുക എന്ന തലക്കെട്ടിൽ നടക്കുന്ന ഈ കാമ്പയിനിൽ പുതിയ കാലത്തിലേക്കുള്ള വിവിധ പദ്ധതികളാണ് രൂപീകരിച്ചിട്ടുള്ളത്.

എം.എസ്.എഫ് ജില്ല പ്രസിഡന്റ് എസ്.എ. അൽറെസിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്. റഷീദ്, കെ.എസ്. ഹംസ, പി.എം. സാദിഖലി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, ജനറൽ സെക്രെട്ടറി പി.എം. അമീർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂൺ റഷീദ് എന്നിവർ സംസാരിച്ചു.

എം.എസ്.എഫ് സംസ്ഥാന ട്രഷറർ സി.കെ. നജാഫ്, സംസ്ഥാന സെക്രെട്ടറി അഷ്‌ഹർ പെരുമുക്ക് എന്നിവർ കാമ്പയിൻ വിശദീകരണം നടത്തി.

എം.എസ്‌.എഫ് സംസ്ഥാന ഭാരവാഹികളായ റംഷാദ് പള്ളം, കെ.ടി. റവൂഫ്‌, ഫാരിസ് പൂക്കോട്ടൂർ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ. റഷീദ്, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.ആം. സനൗഫൽ, ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ ഷബീറലി, ഷഫീക് ആസിം, ഫഈസ്‌ മുഹമ്മദ്, സൽമാൻ എന്നിവർ പങ്കെടുത്തു.

എം.എസ്.എഫ് ജില്ല ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ സ്വാഗതവും ട്രഷറർ കെ.വൈ അഫ്സൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - MSF veru camp at thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.