മുസ്‌രിസ് ക്രിസ്മസ് കാര്‍ണിവല്‍ 23 മുതല്‍

മ​തി​ല​കം: സെ​ന്റ് ജോ​സ​ഫ് റോ​മ​ന്‍ കാ​ത്ത​ലി​ക്ക് ദേ​വാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന മു​സ്‌​രി​സ് ക്രി​സ്മ​സ് കാ​ര്‍ണി​വ​ലി​ന് 23ന് ​തു​ട​ക്ക​മാ​കും. 2023 ജ​നു​വ​രി ഒ​ന്നു വ​രെ നീ​ളു​ന്ന കാ​ര്‍ണി​വ​ല്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ര്‍ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മ​തി​ല​കം സെ​ന്റ് ജോ​സ​ഫ് ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന കാ​ര്‍ണി​വ​ല്‍ 23ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ന്ത്രി ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​തി​ല​കം എ​സ്.​ഐ ര​മ്യ കാ​ര്‍ത്തി​കേ​യ​ന്‍ പ​താ​ക ഉ​യ​ര്‍ത്തു​ന്ന​തോ​ടെ കാ​ര്‍ണി​വ​ല്‍ വേ​ദി​യി​ലെ പ​രി​പാ​ടി​ക​ള്‍ക്കും തു​ട​ക്ക​മാ​കും.

കോ​ട്ട​പ്പു​റം രൂ​പ​താ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശ്ശേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ ഫാ. ​ജോ​സ​ഫ് മാ​ളി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഇ.​ടി. ടൈ​സ​ണ്‍ എം.​എ​ല്‍.​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സാ​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, എം.​പി​മാ​രാ​യ ബെ​ന്നി ബെ​ഹ​നാ​ന്‍, ടി.​എ​ന്‍. പ്ര​താ​പ​ന്‍, കെ. ​മു​ര​ളീ​ധ​ര​ന്‍, മു​ന്‍ മ​ന്ത്രി​മാ​രാ​യ സി. ​ര​വീ​ന്ദ്ര​നാ​ഥ്, അ​ഡ്വ. വി.​എ​സ്. സു​നി​ല്‍കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.കാ​ര്‍ണി​വ​ല്‍ ന​ഗ​രി​യി​ലെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണം ക്രി​സ്മ​സ് വി​ല്ലേ​ജാ​ണ്.

സാ​സ്കാ​രി​ക, ക​ലാ, കാ​യി​ക സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ദ​രി​ക്കും. ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ര്‍ത്തി​യാ​ണ് ഈ ​വ​ര്‍ഷ​ത്തെ കാ​ര്‍ണി​വ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​രു​മാ​നം പൂ​ർ​ണ​മാ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കും.

ടെ​ലി​വി​ഷ​ന്‍ താ​ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ, റൈ​ഡു​ക​ൾ, പെ​റ്റ് ഷോ, 150 ​രാ​ജ്യ​ങ്ങ​ളു​ടെ നാ​ണ​യ പ്ര​ദ​ർ​ശ​നം, നാ​ട​ൻ ക​ലാ​മേ​ള, മാ​പ്പി​ള ക​ലാ​മേ​ള, ഗാ​ന​മേ​ള, ഡാ​ൻ​സ് നൈ​റ്റ്, ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, വി​പ​ണ​ന സ്റ്റാ​ളു​ക​ൾ, സ്കൂ​ള്‍ ക​ലോ​ത്സ​വ വേ​ദി​ക​ളി​ല്‍ സ​മ്മാ​നാ​ര്‍ഹ​മാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ത്ത് ദി​വ​സ​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും.

വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി ര​ച​നാ മ​ത്സ​ര​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റും കാ​ര്‍ണി​വ​ലി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ജോ​സ​ഫ് മാ​ളി​യേ​ക്ക​ല്‍, ഫി​ലി​പ്പ് ഓ​ളാ​ട്ടു​പു​റം, ബൈ​ജു ജോ​ണ്‍, ലി​ജോ ജോ​സ​ഫ്, ഷാ​ജു പ​ട​മാ​ട​ന്‍, ആ​ന്റോ സി. ​ജോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.  

Tags:    
News Summary - Musris Christmas Carnival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.