മാള: മൊബൈലിൽ റേഞ്ച് ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങി വിദ്യാർഥികൾ. കുഴൂർ പഞ്ചായത്ത് കുണ്ടൂരിലാണ് വിദ്യാർഥികൾ ദുരിതത്തിലായത്.
കുണ്ടൂർ, ചെത്തിക്കോട്, വയലാർ, മൈത്ര, കള്ളിയാട്, സ്കൂൾ പടി, ആലമിറ്റം എന്നീ പ്രദേശങ്ങളിലാണ് നെറ്റ്വർക്ക് ഇല്ലാത്തത്. അമ്പതോളം വിദ്യാർഥികൾക്ക് സ്ഥിരമായോ ഭാഗികമായോ ക്ലാസ് മുടങ്ങുകയാണ്.
അധ്യാപകരെ തങ്ങളുടെ ശോച്യാവസ്ഥ അറിയിച്ചിട്ടും ഫലമുണ്ടായിെല്ലന്ന് രക്ഷിതാക്കൾ പറയുന്നു. ഏതെങ്കിലും ഒരു പ്രദേശത്ത് വൈഫൈ സ്ഥാപിച്ചാൽ കുട്ടികൾ ഇവിടെ ഒന്നിച്ചെത്തി പഠിക്കാൻ തയാറാണ്.
അധികൃതരുടെ ഭാഗത്തുനിന്ന് ഇതിന് നടപടി ഉണ്ടാകണമെന്നും തങ്ങളുടെ അവസ്ഥ മനസ്സിലാക്കി പരിഹാരം കാണണമെന്നും വിദ്യാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.