ആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്ന് നിയമസഭയിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ സബ്മിഷൻ. ദേശീയപാതകളിൽ 60 കിലോമീറ്ററിനുള്ളിൽ ഒന്നിലേറെ ടോൾ പ്ലാസകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപനമുണ്ടായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് എം.എൽ.എ വിഷയം ഉന്നയിച്ചത്.
മണ്ണുത്തി-വടക്കഞ്ചേരി പാതയിൽ പന്നിയങ്കരയിൽ ആരംഭിച്ച പുതിയ ടോൾ പ്ലാസയിലേക്ക് പാലിയേക്കരയിൽനിന്ന് 30 കിലോമീറ്റർ മാത്രമാണുള്ളത്. 15 വർഷമായി പാലിയേക്കരയിൽ ടോൾ പ്ലാസ പ്രവർത്തിക്കുന്നു. മണ്ണുത്തി-അങ്കമാലി ഭാഗത്ത് ദേശീയപാത അതോറിറ്റി കരാർ പ്രകാരമുള്ള മുഴുവൻ പണികളും പൂർത്തിയാക്കണമെന്നും പുതിയ സംവിധാനങ്ങൾ നടപ്പാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.