പാവറട്ടി: പാവറട്ടി പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയിൽ യു.ഡി.എഫ് സ്വതന്ത്ര സിന്ധു അനിൽ കുമാർ പ്രസിഡൻറായി തെരഞ്ഞടുക്കപ്പെട്ടു.
യു.ഡി.എഫ് സ്ഥാനാർഥി വിമല സേതുമാധവനെയാണ് തോൽപിച്ചത്. സിന്ധു അനിൽ കുമാർ ആറു വോട്ട് നേടിയപ്പോൾ വിമല നാലുവോട്ട് നേടി. പ്രസിഡൻറ് സിന്ധു വോട്ട് അസാധുവാക്കി. രണ്ട് സീറ്റിൽ വിജയിച്ച എസ്.ഡി.പി.ഐയും ഒരു സീറ്റുള്ള ബി.ജെ.പിയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
എൽ.ഡി.എഫിനൊപ്പം ചേർന്ന് സ്വതന്ത്രയായി വിജയിച്ച എം.എം. റജീനയെ വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തു. സിന്ധു അനിൽ കുമാറിെൻറ പേര് സി.പി.എമ്മിലെ കെ. ദ്രൗപതി നിർദേശിച്ചു. റജീന പിന്താങ്ങി. റജീനയുടെ പേര് എൽ.ഡി.എഫിലെ കെ.കെ. സുധ നിർദേശിച്ചു. സിൽജി ജോജു പിന്താങ്ങി. ഇവിടെയും സിന്ധു വോട്ട് അസാധുവാക്കി. വിപ്പ് ലംഘനത്തിന് നടപടി നേരിടാതിരിക്കാണ് ഇങ്ങനെ ചെയ്തത്. പഞ്ചായത്ത് രൂപവത്കരിച്ച ശേഷം ആദ്യമായാണ് ഇവിടെ എൽ.ഡി.എഫ് പിടിച്ചെടുത്തത്.
തെരഞ്ഞടുപ്പിനുശേഷം എൽ.ഡി.എഫിനൊപ്പം കോൺഗ്രസ് പതാകയുമായി ഒരു വിഭാഗം പ്രവർത്തകരും ആഹ്ലാദ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.