Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPavarattychevron_rightപാവറട്ടി പഞ്ചായത്തിൽ...

പാവറട്ടി പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയിൽ യു.ഡി.എഫ് സ്വതന്ത്ര പ്രസിഡൻറായി

text_fields
bookmark_border
പാവറട്ടി പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയിൽ യു.ഡി.എഫ് സ്വതന്ത്ര പ്രസിഡൻറായി
cancel
camera_alt

പാവറട്ടി പഞ്ചായത്ത് പ്രസിഡൻറായ യു.ഡി.എഫ് സ്വതന്ത്ര സിന്ധു അനിൽ കുമാറിനൊപ്പം ആഹ്ലാദ പ്രകടനം നടത്തുന്ന എൽ.ഡി.എഫ്​, യു.ഡി.എഫ്​ പ്രവർത്തകർ

പാവറട്ടി: പാവറട്ടി പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയിൽ യു.ഡി.എഫ് സ്വതന്ത്ര സിന്ധു അനിൽ കുമാർ പ്രസിഡൻറായി തെരഞ്ഞടുക്കപ്പെട്ടു.

യു.ഡി.എഫ് സ്ഥാനാർഥി വിമല സേതുമാധവനെയാണ് തോൽപിച്ചത്. സിന്ധു അനിൽ കുമാർ ആറു വോട്ട്​ നേടിയ​പ്പോൾ വിമല നാലുവോട്ട് നേടി. പ്രസിഡൻറ്​ സിന്ധു വോട്ട് അസാധുവാക്കി. രണ്ട്​ സീറ്റിൽ വിജയിച്ച എസ്​.ഡി.പി.ഐയും ഒരു സീറ്റുള്ള ബി.ജെ.പിയും വോ​ട്ടെടുപ്പിൽനിന്ന്​ വിട്ടുനിന്നു.

എൽ.ഡി.എഫിനൊപ്പം ചേർന്ന്​ സ്വതന്ത്രയായി വിജയിച്ച എം.എം. റജീനയെ വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തു. സിന്ധു അനിൽ കുമാറി​െൻറ പേര് സി.പി.എമ്മിലെ കെ. ദ്രൗപതി നിർദേശിച്ചു. റജീന പിന്താങ്ങി. റജീനയുടെ പേര് എൽ.ഡി.എഫിലെ കെ.കെ. സുധ നിർദേശിച്ചു. സിൽജി ജോജു പിന്താങ്ങി. ഇവിടെയും സിന്ധു വോട്ട് അസാധുവാക്കി. വിപ്പ് ലംഘനത്തിന് നടപടി നേരിടാതിരിക്കാണ് ഇങ്ങനെ ചെയ്തത്. പഞ്ചായത്ത്​ രൂപവത്​കരിച്ച ശേഷം ആദ്യമായാണ്​ ഇവിടെ എൽ.ഡി.എഫ് പിടിച്ചെടുത്തത്​.

തെരഞ്ഞടുപ്പിനുശേഷം എൽ.ഡി.എഫിനൊപ്പം കോൺഗ്രസ് പതാകയുമായി ഒരു വിഭാഗം പ്രവർത്തകരും ആഹ്ലാദ പ്രകടനം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFUDFPawaratti panchayat
News Summary - In Pawaratti panchayath, the UDF independent became president with the support of the LDF
Next Story