അന്തിക്കാട്: അന്തിക്കാട് കോൾ പാടശേഖരത്തിന്റെ പ്രധാന ബണ്ടുമായി ബന്ധിപ്പിക്കുന്ന പുത്തൻ കോവിലകം കടവ് പാലത്തിന്റെ അടിഭാഗം തകർന്നു.
കോൺക്രീറ്റ് ദ്രവിച്ച് ഇരുമ്പ് കമ്പികൾ പുറത്തേക്ക് അടർന്ന നിലയിലാണ്. അന്തിക്കാട് കോൾപാടശേഖരത്തിലെ കൃഷി ആവശ്യങ്ങൾക്കായി കൊണ്ടുപോകുന്ന വളവും അനുബന്ധ സാമഗ്രികളും ഈ പാലത്തിലൂടെയാണ് കൊണ്ടുപോകുന്നത്.
വിളവെടുക്കുന്ന നെൽചാക്കുകൾ വലിയ വാഹനങ്ങളിൽ കയറ്റി ഈ പാലം വഴിയാണ് നിശ്ചിത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
പ്രദേശവാസികളായ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ കഴിഞ്ഞദിവസം കോൾ ചാലിൽ മത്സ്യം പിടിക്കാൻ ഇറങ്ങിയപ്പോഴാണ് പാലത്തിന്റെ അടിഭാഗം തകർന്നത് കണ്ടത്. ആകെ മൂന്ന് സ്ലാബുകളാണ് പാലത്തിനുള്ളത്. നടുവിലെ സ്ലാബാണ് പൂർണമായി ദ്രവിച്ചത്. ഏറെ വർഷങ്ങൾ പഴക്കമുള്ള പാലം അടിയന്തരമായി പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാണ്. അടിയന്തര നടപടിയെടുക്കണമെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.