മാള: 93 വയസ്സിലും വായനാശീലം കൈവിടാതെ ഗ്രേസിയമ്മ. കുണ്ടൂർ മാളിയേക്കൽ പരേതനായ അഗസ്റ്റിന്റെ ഭാര്യയാണ്. മക്കളെല്ലാം അടുത്തടുത്താണ് താമസം. ഈ വീടുകളിൽ വരുന്ന പത്രങ്ങൾ ഗ്രേസിയമ്മ ദിനവും വായിക്കും. പുറമേ ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കും. ഈ പ്രായത്തിലും കണ്ണടയില്ലാതെയാണ് വായന.
ദിവസവും വായനക്കായി നിശ്ചിത സമയം നീക്കിവെക്കുന്ന പതിവുണ്ട്. എന്നും ബൈബിൾ വായനക്കും സമയം കണ്ടെത്തും. ഭക്തിഗാനങ്ങൾ ഭാവതീവ്രതയോടെ ആലപിക്കാനും അറിയാം. 90ാം വയസ്സിലും മുറ്റമടിക്കാനും വസ്ത്രങ്ങൾ അലക്കാനും അടുക്കളയിൽ സഹായത്തിനും സമയം കണ്ടെത്തിയിരുന്നു. 90നുശേഷം വിശ്രമത്തിലാണ്.
ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ അധ്യാപകനായിരുന്ന പിതാവ് ജോസഫ് വ്യവഹാരിയുമായിരുന്നു. അക്കാലത്ത് കോടതികളിലും ഓഫിസുകളിലും ഹാജരാക്കേണ്ട അപേക്ഷകളും സൂക്ഷിക്കേണ്ട പകർപ്പുകളും എഴുതിച്ചിരുന്നത് ഗ്രേസിയമ്മയെ കൊണ്ടായിരുന്നു. മാള ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും മുൻ മാള ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം.എ. ജോജയടക്കം അഞ്ച് മക്കളുണ്ട്. അസുഖങ്ങൾ ഒന്നുമില്ല. ആലുവ കൂരൻ കുടുംബാംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.