തൃശൂർ: കേരള സംഗീത നാടക അക്കാദമി 65ാം വാര്‍ഷികാഘോഷം ബുധനാഴ്ച വൈകീട്ട് 5.30ന് തൃശൂര്‍ കൃഷ്ണകുമാറിന്റെ ഇടക്ക വാദനത്തോടെ തുടങ്ങും. ഉദ്ഘാടനം സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന് നിർവഹിക്കും. അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിക്കും.
സെക്രട്ടറി കരിവെള്ളൂര്‍ മുരളി, സംഗീത സംവിധായകൻ വിദ്യാധരന്, ലളിതകല അക്കാദമി ചെയര്മാന് മുരളി ചീരോത്ത് എന്നിവര്‍ സംസാരിക്കും. അക്കാദമി വൈസ് ചെയര്മാന് പി.ആർ. പുഷ്പവതി, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, ലളിതകല അക്കാദമി സെക്രട്ടറി എന്‍. ബാലമുരളികൃഷ്ണന്‍, സംഗീത നാടക അക്കാദമി നിര്‍വാഹക സമിതി അംഗം ടി.ആര്. അജയന് എന്നിവർ സംബന്ധിക്കും.
അക്കാദമിയുടെ പഴയകാല ചെയര്മാന്മാര് -സെക്രട്ടറിമാര്‍, ജീവനക്കാര്‍, കലാസ്വാദകര്‍ എന്നിവർ പരിപാടിക്ക് എത്തുന്നുണ്ട്. ഉദ്ഘാടനത്തിന് ശേഷം അലോഷിയുടെ ‘പാട്ടുരാത്രി’യും സാമ്രാജ് അവതരിപ്പിക്കുന്ന ഇന്ദ്രജാലവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.