വാടാനപ്പള്ളി: തളിക്കുളം പത്താംകല്ല് തമ്പാൻ കടവ് ബീച്ചിൽ കൂട്ടുകാരുമൊത്ത് കളി കഴിഞ്ഞ് കൈകാലുകൾ കഴുകാൻ കടലിലിറങ്ങിയ വിദ്യാർഥിയെ കാണാതായി. ചാഴൂർ സ്വദേശി ഈഴവപ്പാടി സുഹാസിന്റെ മകൻ ശ്രീരാമിനെയാണ് (15) കാണാതായത്. ചാഴൂർ എസ്.എൻ.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. ഓണം ആഘോഷിക്കാൻ നാലുപേരടങ്ങുന്ന സുഹൃത്തുക്കളോടൊപ്പമാണ് ശ്രീരാം ബീച്ചിൽ എത്തിയത്. അവിടെ ഫുട്ബാൾ കളിച്ചിരുന്നു.
കളി കഴിഞ്ഞ് കഴുകാൻ കടലിൽ ഇറങ്ങിയപ്പോൾ തിരയടിച്ച് ചുഴിയിൽപ്പെട്ടാണ് കാണാതായത്. വിവരമറിയിച്ചതോടെ തീരദേശ പൊലീസും നാട്ടികയിലെ ഫയർ ഫോഴ്സും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.